Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാകും; കോവിഡ് ചികിത്സാ മാര്‍ഗരേഖ പുതുക്കി

janmabhumi-ad

Digital Malayali Web Desk May 09, 2021, 04:50 p.m.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ഈ മാസം 31 വരെ ആരോഗ്യരംഗത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക ലക്ഷ്യമിട്ട് മാര്‍ഗരേഖ പുതുക്കിയത്


തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ചികിത്സാ മാര്‍ഗരേഖ പുതുക്കി. എല്ലാ പനി ക്ലിനിക്കുകളും കോവിഡ്​ ക്ലിനിക്കുകളാക്കി മാറ്റും. കോവിഡുമായി ബന്ധപ്പെട്ട എല്ലാ ചികിത്സയും ഇവിടങ്ങളില്‍ ലഭ്യമാക്കണം.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് ഈ മാസം 31 വരെ ആരോഗ്യരംഗത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക ലക്ഷ്യമിട്ട് മാര്‍ഗരേഖ പുതുക്കിയത്. കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പാ​ക്കും. ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ട​ക്കം കോ​വി​ഡ് ചി​കി​ത്സ എ​ത്തി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യം. 

താലൂക്ക് ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകള്‍ സജ്ജീകരിക്കാനും നിര്‍ദ്ദേശമുണ്ട്. 5 വെന്റിലേറ്റര്‍ കിടക്കകള്‍ എങ്കിലും തയാറാക്കുകയും ചെയ്യണം. രണ്ടാം നിര കോവിഡ് കേന്ദ്രങ്ങള്‍ താലൂക് ആശുപത്രികളുമായി ബന്ധിപ്പിക്കണം. പ്രാഥമിക , കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സ്റ്റിറോയ്ഡുകളും മരുന്നുകളും സ്റ്റോക്ക് ഉറപ്പാക്കണം. കിടപ്പ് രോഗികള്‍ക്ക് ഓക്‌സിജന്‍, ചികിത്സ ഇവ വീട്ടിലെത്തി ഉറപ്പാക്കും. സ്വകാര്യ ആശുഓത്രികളിലും കോവിഡ് ഒപി തുടങ്ങാനും നിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്തെ കോവിഡ് മരണങ്ങളും അതിവേഗം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

കോവിഡ് വ്യാപനം നിയന്ത്രിക്കാനായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കൊണ്ടുള്ള മാറ്റം ഒരാഴ്ചയ്ക്കുള്ളില്‍ അറിയാനാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പ്രതീക്ഷിക്കുന്നത്. കേസുകള്‍ ഒറ്റയടിക്ക് കുത്തനെ കുറയില്ലെങ്കിലും കേസുകള്‍ ഉയരുന്നത് പിടിച്ചു നിര്‍ത്താനാകുമെന്നാണ് പ്രതീക്ഷ

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick