Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കോവിഡ് പ്രതിരോധം ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍; ഇന്ന് മുതല്‍ ഓഫീസുകളില്‍ 25ശതമാനം ജീവനക്കാര്‍ മാത്രം ; അവശ്യ സര്‍വീസുകള്‍ക്ക് ഇളവ്

janmabhumi-ad

Digital Malayali Web Desk May 04, 2021, 12:25 a.m.

അവശ്യ സര്‍വീസുകള്‍ക്ക് ഇളവുണ്ട്. ആരോഗ്യ സ്ഥാപനങ്ങള്‍, ലാബുകള്‍, ഫാര്‍മസി, ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന (ബേക്കറികള്‍ ഉള്‍പ്പെടെ) കടകള്‍, പോസ്റ്റല്‍/ കൊറിയര്‍ സര്‍വീസുകള്‍, സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സികള്‍, ടെലികോം/ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ തുടങ്ങിയവക്കാണ് ഇള


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന്  മുതല്‍ പ്രാബല്യത്തില്‍ വരും.  

ഓഫിസുകളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ (പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ), സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരമാവധി 25 ശതമാനം ജീവനക്കാരേ മാത്രമേ അനുവദിക്കൂ. ബാക്കിയുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ ജോലി ചെയ്യാവുന്നതാണ്. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ബാങ്കുകളും സമാന രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടത്.

അവശ്യ സര്‍വീസുകള്‍ക്ക് ഇളവുണ്ട്. ആരോഗ്യ സ്ഥാപനങ്ങള്‍, ലാബുകള്‍, ഫാര്‍മസി, ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന (ബേക്കറികള്‍ ഉള്‍പ്പെടെ) കടകള്‍, പോസ്റ്റല്‍/ കൊറിയര്‍ സര്‍വീസുകള്‍, സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സികള്‍, ടെലികോം/ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ തുടങ്ങിയവക്കാണ് ഇളവ്.

മെയ് നാല് മുതല്‍ ഒന്‍പത് വരെ സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. ഈ ദിവസങ്ങളില്‍ അനാവശ്യമായി ആരെയും വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. കൂട്ടം കൂടാനും അനുമതി ഉണ്ടാകില്ല.

അത്യാവശ്യമല്ലാത്ത യാത്രകള്‍ അനുവദിക്കില്ല. പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മീന്‍, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം. ഹോം ഡെലിവറി പരമാവധി ഉപയോഗിക്കണം. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ 2 മീറ്റര്‍ അകലം പാലിക്കണം. 2 മാസ്‌കുകളും കഴിയുമെങ്കില്‍ കയ്യുറയും ധരിക്കണം.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick