Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



വര്‍ക്കല താലൂക്കാശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ കോവിഡ് ബാധിച്ചു മരിച്ചു; നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്

janmabhumi-ad

Digital Malayali Web Desk January 18, 2022, 01:18 p.m.

ഇന്നലൊണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനില്‍ ആയിരുന്നു.


തിരുവനന്തപുരം: വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസിലെ ഗ്രേഡ് വണ്‍ ഓഫീസര്‍ പി.എസ് സരിത (52) കോവിഡ് ബാധിച്ചു മരിച്ചു. കല്ലറ സി.എഫ്.എല്‍.ടി.സിയില്‍ കോവിഡ് ഡ്യുട്ടിയില്‍ ആയിരുന്നു. ഇന്നലൊണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനില്‍ ആയിരുന്നു.

രാവിലെ ബന്ധുക്കള്‍ ഭക്ഷണവുമായി എത്തിയപ്പോള്‍ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വരെ കോവിഡ് ഡ്യൂട്ടിയില്‍ ആയിരുന്നു. സരിതയെ കൂടാതെ വര്‍ക്കലയിലെ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 24 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 109 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ത്തുദിവസം കൊണ്ട് കോവിഡ് രോഗികളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധന ഉണ്ടായതായും, സ്ഥിതി അതീവ ഗൗരവകരമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick