Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കൊവിഡ് പോസിറ്റീവായ രോഗി വീട്ടില്‍ ചാരായം വാറ്റുന്നതിനിടയില്‍ പിടിയില്‍

janmabhumi-ad

Digital Malayali Web Desk May 10, 2021, 12:28 a.m.

വീടിന്റെ ടെറസിലായിരുന്നു വാറ്റ്. മദ്യശാലകള്‍ തുറക്കാത്തതിനാല്‍ ദിവസം അമ്ബതിലധികം ആളുകള്‍ ആവശ്യക്കാരായി എത്തിയിരുന്നതായി എക്സൈസ് പറയുന്നു


മലപ്പുറം: നിലമ്ബൂരില്‍ കോവിഡ് പോസിറ്റീവ് ആയ രോഗി വീട്ടില്‍ ചാരായം വാറ്റുന്നതിനിടയില്‍ എക്സൈസ് പിടിയില്‍. ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറ ചെറുത്ത് വീട്ടില്‍ പറങ്ങോടന്‍ മകന്‍ കൃഷ്ണന്‍ (55 വയസ്സ്) ആണ് എക്സൈസ് - പോലീസ് സംയുക്ത റെയിഡില്‍ പിടിയിലായത്. 

വീടിന്റെ ടെറസിലായിരുന്നു വാറ്റ്. മദ്യശാലകള്‍ തുറക്കാത്തതിനാല്‍ ദിവസം അമ്ബതിലധികം ആളുകള്‍ ആവശ്യക്കാരായി എത്തിയിരുന്നതായി എക്സൈസ് പറയുന്നു.

170 ലിറ്റര്‍ വാഷ്, പ്ലാസ്റ്റിക് ബാരലുകള്‍, ഗ്യാസ് സിലിണ്ടര്‍, ഗ്യാസ് അടുപ്പ്, അലുമിനിയം കലങ്ങള്‍ തുടങ്ങി നിരവധി വാറ്റുപകരണങ്ങള്‍ പിടിച്ചെടുത്തു. പ്രതി നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണ്. പരിശോധന നടക്കുന്നതിനിടെ ആയിരുന്നു പ്രതി കോവിഡ് പോസിറ്റീവ് ആണെന്ന് നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ഒഴിവാക്കി കേസെടുക്കുകയായിരുന്നു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick