Digital Malayali Web Desk May 26, 2022, 08:32 p.m.
മാസത്തില്‍ രണ്ടും മൂന്നും തവണ സംസ്ഥാനത്തിന് പുറത്തുപോയി അനീഷ് എം.ഡി.എം.എ വാങ്ങാറുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു
കായംകുളം : ഒരാഴ്ച മുമ്ബ് വീട് വിട്ടിറങ്ങിയ വിദ്യാര്‍ത്ഥിനിയും കാമുകനും എം.ഡി.എം.എ യുമായി പൊലീസ് പിടിയില്‍
കണ്ടല്ലൂര്‍ വടക്ക് ബിനു ഭവനത്തില്‍ താമസിച്ചുവരുന്ന കായംകുളം കണ്ണമ്ബള്ളിഭാഗം ചാലില്‍ വടക്കതില്‍ വീട്ടില്‍ അനീഷ് (24), പ്ലസ് ടു വിദ്യാര്‍ഥിയായ കായംകുളം കണ്ണമ്ബള്ളി ഭാഗത്ത് താമസക്കാരിയായ ആര്യ (18) എന്നിവരെയാണ് വിപണിയില്‍ മൂന്നര ലക്ഷം രൂപ വിലവരുന്ന 67 ഗ്രാം എം.ഡി.എം.എയുമായി ജില്ല പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. അനീഷിന്റെയും ആര്യയുടെയും ശരീരത്തിലും ആര്യയുടെ ബാഗിലുമായാണ് എം.ഡി.എം.എ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. രണ്ടാഴ്ച മുന്‍പ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായി ഒളിച്ചോടി ബംഗളൂരുവില്‍ ഹണിമൂണ്‍ ട്രിപ്പ് കഴിഞ്ഞ് മടങ്ങി വരുമ്ബോഴായിരുന്നു ഇരുവരും പിടിയിലായത്.
ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സ്ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. മാസത്തില്‍ രണ്ടും മൂന്നും തവണ സംസ്ഥാനത്തിന് പുറത്തുപോയി അനീഷ് എം.ഡി.എം.എ വാങ്ങാറുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. 1,500 രൂപയ്ക്ക് വാങ്ങുന്ന മയക്കുമരുന്ന് നാട്ടിലെത്തിച്ച് 5,000 രൂപയ്ക്കായിരുന്നു വിറ്റിരുന്നത്. വധക്കേസ് പ്രതി കൂടിയാണ് അനീഷ്. കനകക്കുന്ന് പൊലീസ് സ്റ്റേഷനിലാണ് അനീഷിനെതിരെ വധക്കേസുള്ളത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഇയാള്‍ ഈ കേസില്‍ ഇപ്പോള്‍ ജാമ്യത്തിലാണുള്ളത്.
ബംഗളൂരുവില്‍ നിന്ന് സ്വകാര്യ ബസില്‍ ഇന്നലെ പുലര്‍ച്ചെ കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ വന്നിറങ്ങിയ അനീഷിനെയും ആര്യയെയും ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സ്ക്വാഡ് അറസ്റ്റ് ചെയ്യുകയായിരുന്നു. എളുപ്പത്തില്‍ പണക്കാരന് ആകാന്‍ വേണ്ടിയായിരുന്നു അനീഷ് മയക്കുമരുന്ന് വില്ക്കാന് തുടങ്ങിയത്.
പിടിയിലായ ദമ്ബതികളില്‍ ആര്യ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. ഒരാഴ്ച മുമ്ബാണ് വിദ്യാര്‍ത്ഥിനി വീട് വിട്ട് കാമുകനോടൊപ്പം ഇറങ്ങിയത്. ഇവര്‍ നിയമ പരമായി വിവാഹം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി പറഞ്ഞു. അതേസമയം ഇരുവരും ക്ഷേത്രത്തില്‍ വച്ച് മാലയിട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും നിരന്തരം മയക്കുമരുന്ന് കച്ചവടത്തിലേര്‍പ്പെട്ടുവരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.