Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'ഈസ്റ്റര്‍ സ്റ്റാമ്പിലെ യേശുവിന്റെ ചിത്രം താൻ വരച്ചത്'; വത്തിക്കാനെതിരെ പകര്‍പ്പവകാശ പരാതി, നഷ്ടപരിഹാരമായി 1,30,000 യൂറോ നല്‍കണമെന്ന് ചിത്രകാരി

janmabhumi-ad

Digital Malayali Web Desk May 26, 2021, 12:42 p.m.

'എന്തോ തമാശയാണെന്നായിരുന്നു ഞാന്‍ ആദ്യം കരുതിയിരുന്നത്. കാരണം ചില പ്രസ്ഥാനങ്ങളില്‍ നിന്ന് നമ്മള്‍ ചില കാര്യങ്ങള്‍ പ്രതീക്ഷിക്കുകയേ ഇല്ലല്ലോ'


വത്തിക്കാന്‍: വത്തിക്കാന്‍ ഭരണകൂടത്തിനെതിരെ പകര്‍പ്പവകാശ നിയമപ്രകാരം പരാതി നല്‍കി ചിത്രകാരി. റോം സ്വദേശിയായ സ്ട്രീറ്റ് ആര്‍ട്ടിസ്റ്റ് അലീസിയ ബാബ്‌റോവാണ് വത്തിക്കാനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

2019ല്‍ വത്തിക്കാനിലെ ഒരു പാലത്തിനടുത്ത് താന്‍ വരച്ച യേശുവിന്റെ രൂപമാണ് 2020ല്‍ വത്തിക്കാന്‍ പുറത്തിറക്കിയ ഈസ്റ്റര്‍ സ്റ്റാമ്പുകളില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് അലീസിയ പറയുന്നു. അലീസിയ രൂപകല്‍പന ചെയ്ത പ്രത്യേക തരം ഹൃദയത്തിന്റെ രൂപമാണ് ഈസ്റ്റര്‍ സ്റ്റാമ്പുകളിലെ യേശുവിന്റെ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

അലീസിയയുടെ അറിവോ അനുവാദമോ കൂടുതെയാണ് സ്റ്റാമ്പുകളില്‍ ഇവരുടെ വര്‍ക്കിന്റെ പകര്‍പ്പ് ഉപയോഗിച്ചിരിക്കുന്നത്. ഇവ വില്‍ക്കുകയും ചെയ്തുവെന്നും അലീസിയ ആരോപിക്കുന്നു. മാത്രമല്ല, താന്‍ ആ ആര്‍ട്ട് വര്‍ക്കിലൂടെ ഉദ്ദേശിച്ച ലക്ഷ്യങ്ങളെ കൂടി വത്തിക്കാന്‍ ലംഘിച്ചിരിക്കുകയാണെന്നും അലീസിയ പറഞ്ഞു.

ചിത്രങ്ങളുടെ യഥാര്‍ത്ഥ ഉദ്ദേശത്തെ ബലികഴിച്ച് തന്റെ കഴവിനെ വത്തിക്കാന്‍ തെറ്റായ രീതിയില്‍ ലാഭേച്ഛയ്ക്കുള്ള ഉപകരണമാക്കി മാറ്റിയെന്നാണ് അലീസിയയുടെ ആരോപണം. 8000 സ്റ്റാമ്പുകളാണ് ചിത്രം ഉപയോഗിച്ച് വത്തിക്കാന്‍ ഇറക്കിയത്. ഒരെണ്ണത്തിന് 1.15 യൂറോയായിരുന്നു വില. വത്തിക്കാന്‍ പോസ്‌റ്റോഫീസില്‍ ഇപ്പോഴും ഇതുണ്ട്. അതേസമയം തന്റെ ശ്രമം കത്തോലിക്കാ സഭയ്ക്ക് നേരെയോ വത്തിക്കാന് നേരെയോ അല്ല. തന്റെ ശ്രമം തന്റെ കലാസൃഷ്ടിക്കളുടെ അവകാശം സംരക്ഷിക്കാനുള്ളത് മാത്രമാണെന്നും തന്റെ സൃഷ്ടികള്‍ തന്റെ നിയന്ത്രണത്തിന് അപ്പുറമത്തുള്ള സാമ്പത്തീക കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് എതിരേയും മാത്രമാണെന്നും ഇവര്‍ പറയുന്നു. 

2013ല്‍ അലീസിയ ആരംഭിച്ച Just Use It എന്ന ക്യാമ്പെയ്‌നിന്റെ ഭാഗമായാണ് തെരുവുകളില്‍ വിവിധ മതവിഭാഗങ്ങളുടെ ആരാധനാമൂര്‍ത്തികളില്‍ Just Use It എന്ന ഗ്രാഫിറ്റി ഹൃദയരൂപത്തില്‍ ഡിസൈന്‍ ചെ്‌യിരുന്നത്. ബുദ്ധന്റെയും വിഘ്‌നേശ്വരന്റെയും മേരിയുടെയുമെല്ലാം ചിത്രങ്ങള്‍ റോമിലെ തെരുവുകളില്‍ കാണാം. ഇതിന്റെ ഭാഗമായി 2019 ഫെബ്രുവരിയില്‍ അലീസിയ ചെയ്ത യേശുവിന്റെ ആര്‍ട്ട് വര്‍ക്കിലെ ഹൃദയത്തിന്റെ രൂപമാണ് വത്തിക്കാന്റെ സ്റ്റാമ്പുകളിലുള്ളത്.

നഷ്ടപരിഹാരമായി 1,30,000 യൂറോ നല്‍കണമെന്നാണ് അലീസിയയുടെ ആവശ്യം. ‘എനിക്ക് ശരിക്കും വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. എന്തോ തമാശയാണെന്നായിരുന്നു ഞാന്‍ ആദ്യം കരുതിയിരുന്നത്. കാരണം ചില പ്രസ്ഥാനങ്ങളില്‍ നിന്ന് നമ്മള്‍ ചില കാര്യങ്ങള്‍ പ്രതീക്ഷിക്കുകയേ ഇല്ലല്ലോ,’ അലീസിയ അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

 തുക നല്‍കുകയാണെങ്കില്‍ കേസ് അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് താന്‍ അറിയിച്ചിരുന്നെന്നും എന്നാല്‍ തന്റെ പരാതിയോടോ അനുനയ ശ്രമങ്ങളോടോ വത്തിക്കാന്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് അലീസിയ പറയുന്നു. വത്തിക്കാന്‍ അധികൃതരെ പ്രതികരണത്തിനായി സമീപിച്ചിരുന്നെങ്കിലും അവര്‍ തയ്യാറായില്ലെന്ന് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.


 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick