Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


"ഇത്തവണ കോണ്‍ഗ്രസ് തോറ്റാൽ പ്രവർത്തകർ ബിജെപിയില്‍ പോകും" - കെ സുധാകരൻ

janmabhumi-ad

Digital Malayali Web Desk March 02, 2021, 06:59 a.m.

"കാരണമെന്താണെന്നുവെച്ചാല്‍ ഇവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസിനകത്ത് രാഷ്ട്രീയ എതിരാളി എന്നുപറയുന്നത് സിപിഐഎമ്മാണ്" - കെ സുധാകരന്‍


ഇത്തവണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി.

ബിജെപി ദേശീയ തലത്തില്‍ വളര്‍ന്നത് ജനാധിപത്യ മതേതര പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ എത്തിയപ്പോഴാണ്. കേരളത്തില്‍ ഇതുവരെ അതുണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് ഇല്ലാതായാല്‍ പ്രവര്‍ത്തകരുടെ മുന്നിലുള്ള ഏക സാധ്യത ബിജെപി മാത്രമാണെന്നും സിപിഐഎമ്മിനെ രാഷ്ട്രീയ എതിരാളിയായി മനസില്‍ പ്രതിഷ്ഠിച്ചതുകൊണ്ടാണ് അതെന്നും കെ സുധാകരന്‍ പ്രതികരിച്ചു.

കെപിസിസി അദ്ധ്യക്ഷനാക്കി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം വരാനിരിക്കുന്ന സഹാചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

24 ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമില്ലാതെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിട്ട് കാര്യമില്ലെന്നും ജനങ്ങള്‍ നല്‍കുന്ന അധികാരം ബിജെപി പണം ഉപയോഗിച്ച് കവര്‍ന്നെടുക്കുകയാണെന്നും ചെറു ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചാല്‍ അത് ബിജെപി അട്ടിമറിക്കുമെന്നും മികച്ച സ്ഥാനാര്‍ഥിയുണ്ടായിട്ടും പാര്‍ട്ടിക്ക് കാര്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

കെ സുധാകരന്റെ വാക്കുകൾ,

“ഇത്തവണ കേരളത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ ഒരു പ്രബല വിഭാഗം ബിജെപിയില്‍ പോകുമെന്ന് അങ്ങേക്കുമറിയാം?

അതെ. അത് സ്വാഭാവികമാണ്. ഇന്നലെ രാഹുല്‍ജി പറഞ്ഞില്ലേ. ഞാന്‍ പറഞ്ഞതും രാഹുല്‍ ഗാന്ധി പറഞ്ഞതും ഒന്ന് തന്നെയാണ്. ഒരേ കാര്യമാണ്. കാരണമെന്താണെന്ന് വെച്ചാല്‍ അഖിലേന്ത്യാ തലത്തില്‍ ബിജെപി വളര്‍ന്നെങ്കിലും ബിജെപിയിലേക്ക് പോയിരിക്കുന്നതില്‍ ഏറെയും ജനാധിപത്യമതേതര ശക്തികളില്‍ നിന്നുള്ള ആളുകള്‍ തന്നെയാണ്. ഇതു പക്ഷെ കേരളത്തില്‍ ഇതുവരേയും വന്നിട്ടില്ല.

കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതായാല്‍ അവരുടെ മുന്നിലുള്ള ഏക സാധ്യത ബിജെപി ആയതുകൊണ്ടാണ്?

അതെ, കാരണമെന്താണെന്നുവെച്ചാല്‍ ഇവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസിനകത്ത് രാഷ്ട്രീയ എതിരാളി എന്നുപറയുന്നത് സിപിഐഎമ്മാണ്. അവരുടെ തെറ്റായ രാഷ്ട്രീയ സമീപനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസിനകത്തുണ്ട്. എന്നും അവര്‍ ശത്രുപാളയത്തിലാണ് എന്ന ഉറച്ച വിശ്വാസം ഓരോ കോണ്‍ഗ്രസുകാരന്റേയും മനസിനകത്ത് ദൈനംദിന പ്രവര്‍ത്തനം കൊണ്ട് സിപിഐഎം സൃഷ്ടിച്ചുവെച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് പരാജയപ്പെടും എന്ന വാദത്തോട് ഒരു ശതമാനം പോലും എനിക്ക് യോജിപ്പില്ല. കാരണം, ഇന്നത്തെ കേരള രാഷ്ട്രീയം വളരെ സുവ്യക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് മാനദണ്ഡമായി ആശ്രയിക്കുന്നത് ശരിയല്ല. കൊവിഡിന്റെ പ്രതിരോധ സമയത്താണ് ഈ തെരഞ്ഞെടുപ്പ് വന്നത്. ആ സമയത്ത് യുഡിഎഫിന്റെ പ്രവര്‍ത്തകര്‍ക്ക് ഗ്രാമങ്ങളില്‍ പോകാന്‍, വീടുകളില്‍ പോകാന്‍, വോട്ടര്‍മാരെ കാണാന്‍, വോട്ടു ചോദിക്കാന്‍, രാഷ്ട്രീംയ പറയാന്‍ കഴിഞ്ഞില്ല. വൊളന്റിയര്‍ കാര്‍ഡ് കൊടുത്തത് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് മാത്രമാണ്.

രാഷ്ട്രീയാന്തരീക്ഷം യുഡിഎഫിന് അനുകൂലമായി മാറിയിരിക്കുകയാണിപ്പോള്‍. ഇപ്പോള്‍ എവിടേയും പോകുകയും ആരേയും കാണുകയും ചെയ്യാം. എഐസിസി നേതൃത്വം മുന്‍പൊരിക്കലും ഇത്ര സൂക്ഷ്മമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിട്ടില്ല.”

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick