Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



പാലാ ബിഷപ്പിനെയും അന്തരിച്ച കെഎം മാണിയെയും സമൂഹ മാധ്യമം വഴി അക്ഷേപിച്ചവരെ പിന്തുണച്ച ഡിസിസി പ്രസിഡന്റിനെതിരെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

janmabhumi-ad

Digital Malayali Web Desk November 25, 2021, 04:40 p.m.

സഞ്ജയിന്റ സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ കോൺഗ്രസിന്റെ ചിലവിൽ വേണ്ടെന്നാണ് ഇവരുടെ അഭിപ്രായം.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സമൂഹമാധ്യമങ്ങലില്‍ ആരംഭിച്ച പാലായിലെ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് തര്‍ക്കം കൂടുതല്‍ രൂക്ഷമായി തുടരുകയാണ്. മുൻ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ പ്രൊഫ. കെ.എം.ചാണ്ടിയുടെ ചെറുമകൻ സഞ്ജയ് സഖറിയ ‘പാലാക്കാരൻ, പാലാക്കാരൻ ചേട്ടൻ ’ തുടങ്ങിയ ഫേസ് ബുക്ക് പേജുകൾ വഴി കേരളാ കോണ്ഗ്രസിനെയും പാലാ രൂപതയെയും ബിഷപ്പിനെയും അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ തുടങ്ങിയതാണ്‌ പ്രശ്നം.

എന്നാല്‍  ഇത് കോണ്‍ഗ്രസ് പൂര്‍ണ്ണമായും ഏറ്റെടുത്ത്,  പാലായില്‍ കേരള കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചോടെയാണ് പ്രശ്നം കൂടുതല്‍ വഷളായത്. ഇത് കോണ്ഗ്രസ് ഏറ്റെടുക്കേണ്ട വിഷയമല്ലെന്നും ഡിസിസി പ്രസിഡന്‍റ് ഇക്കാര്യത്തില്‍ അത്ര വികാരം കൊള്ളേണ്ട കാര്യമില്ലെന്നുമാണ് കോണ്ഗ്രസ് നേതാക്കളുടെ പക്ഷം. പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ഒരു വിഭാഗം ഇതിനെതിരെ എതിര്‍പ്പ് ഉയര്‍ത്തി തുടങ്ങിയിരിക്കുകയാണ്.

ഇന്നലെ കോണ്‍ഗ്രസ് പ്രദേശിക നേതാവ് കൂടിയായ  സഞ്ജയ് സഖറിയയുടെ ഭാര്യ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി കേരള കോണ്‍ഗ്രസും ജോസ് കെ മാണി വിഭാഗവും രംഗത്തെത്തിയിരുന്നു. തന്റെ ഭര്‍ത്താവിനെ അന്യായമായിട്ടാണ് അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചതെന്നും  പോലീസ് തന്റെ പരാതിയില്‍ ഇതുവരെ നടപടി സ്വീകരിച്ചില്ലെന്നും സഞ്ജയ് സഖറിയയുടെ ഭാര്യ സൂര്യ ആര്‍ നായര്‍ ആരോപിച്ചിരുന്നു.

വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നടത്തിയ വിദ്വേഷപ്രചരണങ്ങളെ ന്യായീകരിക്കുന്ന നിലപാട് കോണ്‍ഗ്രസിന്റെ അപചയത്തെയാണ് കാണിക്കുന്നതെന്നും ഇത്രയും നീചമായ അധിക്ഷേപ പ്രചരണങ്ങള്‍ നടത്തിയ ഒരു പ്രതിയെ കോണ്‍ഗ്രസ് പോലുള്ള ഒരു പാര്‍ട്ടിക്ക് എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുന്നതെന്നും സ്റ്റീഫന്‍ ജോര്‍ജ് ചോദിച്ചിരുന്നു.

കേരളാ കോണ്‍ഗ്രസിന്റെ പരാതിപ്രകാരം  സഞ്ജയ് സഖറിയാസിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. അന്തരിച്ച കെ എം മാണിയെയും പാലാ രൂപതയെയും ബിഷപ്പിനെയും കൂടി അധിക്ഷേപിച്ച കേസ് ആയതിനാലാണ്  സഞ്ജയ് സഖറിയാസിനെ പിന്തുണച്ച് ഡി സിസി പ്രസിഡന്‍റ് അടക്കമുള്ളവര്‍ നില്‍ക്കുന്നതിനെ ഒരു വിഭാഗം എതിര്‍ക്കുന്നത്.സഞ്ജയിന്റെ പല ട്രോളുകളും അധിക്ഷേപത്തിന്റെ എല്ലാ പരിധിയിയും വിട്ടുള്ളതായിരുന്നു. ട്രോളുകളില്‍ ഉറച്ചുനില്‍ക്കുന്നതായും ഇയാള്‍ പറഞ്ഞിരുന്നു.

കേരളാ കോൺഗ്രസിനെതിരെയുള്ള പ്രചാരണമായിരുന്നെങ്കിൽ എന്തിന് പാല ബിഷപ്പിനെ ആക്ഷേപിക്കുന്ന ട്രോളുകൾ പുറത്തിറക്കിയെന്നാണ് പ്രധാന ചോദ്യം.ബിഷപ്പിനെ ആക്ഷേപിച്ചവരെ അനുകൂലിച്ച് ഡി സി സ് പ്രസിഡണ്ട് നാട്ടകം സുരേഷ് രംഗത്തു വന്നതാണ് പാലായിലെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളെ അലോരസപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല എക്കാലത്തും കോണ്‍ഗ്രസ്  പാര്‍ട്ടിക്കൊപ്പം ഉറച്ചുനിന്നിരുന്ന മാണിയെ മരണശേഷം അപമാനിക്കുന്നതിനു തുല്യമാണ് അധിക്ഷേപിച്ചവരെ പിന്തുണക്കുന്നതും എന്ന വാദമാണ് ഇതിനെ  എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്നത്.  സഞ്ജയിന്റ സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ കോൺഗ്രസിന്റെ ചിലവിൽ വേണ്ടെന്നാണ് ഇവരുടെ അഭിപ്രായം.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick