Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു രാജേട്ടാ..താങ്കള്‍ വാ അടച്ചു വച്ചിരുന്നെങ്കില്‍ കുമ്മനം ജയിച്ചേനെ; രാജഗോപാലിന് നന്ദി അര്‍പ്പിച്ച്‌ സഖാക്കള്‍, വായിലുള്ള നാക്കു മര്യാദക്ക് ഇട്ടിരുന്നെങ്കില്‍ ഉള്ളത് പോകില്ലായിരുന്നു; രൂക്ഷ വിമര്‍ശവുമായി ബിജെപി

janmabhumi-ad

Digital Malayali Web Desk May 03, 2021, 11:43 a.m.

ഇനി അബദ്ധം പറയണം എന്ന് തോന്നുമ്ബോള്‍ വീട്ടില്‍ ഉള്ള കണ്ണാടിയില്‍ നോക്കി പറഞ്ഞു സമാധാനിക്കു


തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ബിജെപി ക്ക് വോട്ട് ചെയ്ത സമ്മതിദായകര്‍ക്ക് നന്ദി അര്‍പ്പിച്ച്‌ കൊണ്ട് ഫേസ്ബുക്കില്‍ ഒ രാജഗോപാല്‍ എഴുതിയ കുറിപ്പിന് താഴെ താഴെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. അതേസമയം രാജഗോപാലിന് നന്ദി അര്‍പ്പിച്ചുകൊണ്ടും ഇടത് പ്രവര്‍ത്തകര്‍ കമന്റ് ചെയ്യുന്നുണ്ട്. ആറായിരത്തോളം പേരാണ് ഇതുവരെ കമന്‍റ് ചെയ്തിരിക്കുന്നത്.

പാർട്ടിയുടെ ഏക സിറ്റിങ് സീറ്റായ നേമം നഷ്ടപ്പെടുന്നതിന് പിന്നിൽ സിറ്റിങ് എം എൽ എ ആയിരുന്ന ഒ രാജഗോപാൽ കഴിഞ്ഞ കുറച്ചു നാളുകളായി നടത്തിയ വിവാദ പ്രസ്താവനകളും കാരണമായിട്ടുണ്ടെന്ന വികാരം പാർട്ടിക്കുള്ളിൽ ശക്തമായതിന് പിന്നാലെയാണ് ബിജെപി അനുഭാവികളുടെ വിമര്‍ശനം.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കുമ്മനത്തെ രാജശേഖരൻ തന്‍റെ പിൻഗാമിയായി കരുതാനാകില്ലെന്ന് ഒ രാജഗോപാൽ പറഞ്ഞിരുന്നു. കുമ്മനം അനുഗ്രഹം തേടാൻ എത്തിയപ്പോഴും ഒ രാജഗോപാൽ പാർട്ടിയെ വെട്ടിലാക്കി. കെ മുരളീധരൻ പാരമ്പര്യമുള്ള ശക്തനായ നേതാവാണെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ പാർട്ടിക്ക് പുറത്തുള്ള നിഷ്പക്ഷ വോട്ടുകൾ കുമ്മനത്തിന് ലഭിക്കുമോയെന്ന ചോദ്യത്തിന് അറിയില്ല എന്ന മറുപടി നൽകിയതും വിവാദമായിരുന്നു. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിവന്ന വികസനപ്രവർത്തനങ്ങളെ പലതവണ നിയമസഭയിൽ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തത് വലിയ വാർത്തയായിരുന്നു.

ദേശീയജനാധിപത്യ സഖ്യത്തിന് വോട്ട് നൽകിയ സമ്മദിദായർക്ക് ഒരായിരം നന്ദി...ജനവിധിയെ മാനിക്കുന്നു.തോൽവിയെ സംബന്ധിച്ച് പാർട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചർച്ചചെയ്ത് കുറവുകൾ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും...'- എന്നാണ് ഒ രാജഗോപാൽ ഫേസ്ബുക്കിൽ കുറിച്ചത്. ഈ പോസ്റ്റിന് കീഴിലാണ് പാർട്ടി പ്രവർത്തകർ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്.

"സഹായിച്ചില്ലെങ്കിലും ഇനി എങ്കിലും ദ്രോഹിക്കരുത്…..പ്രവര്‍ത്തകര്‍ രാപ്പകല്‍ ഇല്ലാതെ കഷ്ടപെട്ടത് നിങ്ങള്‍ ഒരു നിമിഷം കൊണ്ടു തട്ടി എറിഞ്ഞു … ഇനി അബദ്ധം പറയണം എന്ന് തോന്നുമ്ബോള്‍ വീട്ടില്‍ ഉള്ള കണ്ണാടിയില്‍ നോക്കി പറഞ്ഞു സമദാനിക്കു, അതെ വഴി ഉള്ളൂ…ഈ പോസ്റ്റ്‌ മനസ്സ് കൊണ്ട് ചിരിച്ചു കൊണ്ട് ഇട്ടതാണ് എന്ന് മനസ്സില്‍ ആയി…. ദുരന്തം
രാജേട്ടാ, ദയവു ചെയ്തു നിങ്ങള്‍ മിണ്ടാതിരിക്കുന്നതാ പാര്‍ട്ടിക്ക് നല്ലത്. അനേകം പേര് ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ പ്രസ്ഥാനമാണ്. നിങ്ങളുടെ ചില സന്ദര്ഭങ്ങളിലുള്ള പ്രസ്താവനകള്‍ കൊണ്ട് വലിയ വിലയാണ് നല്‍കേണ്ടിവന്നത്.

വായിലുള്ള നാക്കു മര്യാദക്ക് ഇട്ട് നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു എങ്കില്‍ ഉള്ളത് പോകില്ലായിരുന്നു… ഇപ്പോള്‍ ഒരു നന്ദി….പ്രായത്തെ റെസ്‌പെക്‌ട് ചെയ്യുന്നത് കൊണ്ട് വേറൊന്നും പറയുന്നില്ല…ബിജെപി ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അണികളുടെ കാര്യം ആണ് ഓര്‍ക്കേണ്ടത്……നിങ്ങളെ പോലുള്ള നേതാക്കള്‍ ബിജെപിക്ക് ശാപം ആണ്‌…..നിങ്ങളെ പോലുള്ളവര്‍ ഒഴിഞ്ഞു പോയെങ്കില്‍ മാത്രമേ ഇനി ബിജെപി ക്ക് കേരളത്തില്‍ വിജയം കാണാന്‍ പറ്റുകയുള്ളു.." ഇങ്ങനെ തുടരുന്നു വിമര്‍ശനം 
 

അതേസമയം  രാജഗോപാലിന് നന്ദി അര്‍പ്പിച്ചുകൊണ്ടായിരുന്നു ഇടത് പ്രവര്‍ത്തകരുടെ കമന്റുകള്‍..

'ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു രാജേട്ടാ.. നിങ്ങള്‍ ഇല്ലായിരുന്നല്‍ ഒരു പക്ഷേ ആ സീറ്റ്‌ തിരിച്ചുപിടിക്കാന്‍ പറ്റില്ലായിരുന്നു..നന്ദി

താങ്കള്‍ വാ അടച്ചു വച്ചിരുന്നെങ്കില്‍ കുമ്മനം ജയിച്ചേനെ.,.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ റിസള്‍ട്ട്‌ അറിഞ്ഞ ഉടനെ, വച്ച്‌ പിടിച്ചു എകെജി സെന്ററിലേക്കു വിജയന്റെ അനുഗ്രഹം വാങ്ങാന്‍, സ്‌പീക്കര്‍ തിരഞ്ഞെടുപ്പില്‍ കൃഷ്ണന് വോട്ട് ചെയ്തു, കേന്ദ്രത്തിനെതിരെ നിയമസഭയില്‍ അവതരിപ്പിച്ച എല്ലാ പ്രമേയങ്ങളെയും താങ്കള്‍ അനുകൂലിച്ചു. ചെയ്തതെല്ലാം പാര്‍ട്ടിക്ക് പാര യായിരുന്നു. താങ്കളെ പാര്‍ട്ടിക്ക് ശെരിക്കു മനസ്സിലായില്ല എന്നു തോന്നുന്നു.താങ്കള്‍ ആരെയാണ് ഇപ്പോള്‍ ആശംസിച്ചത്..എന്ന് പരിഹാസച്ചുവയും പല കമന്റുകളിലും നിറഞ്ഞു.

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick