Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കടുത്തുരുത്തിയില്‍ കേരളാ കോണ്‍ഗ്രസുകളുടെ കനത്തപോരാട്ടം; മോൻസിനെ കളത്തിന് പുറത്താക്കുമോ സ്റ്റീഫൻ?

janmabhumi-ad

Digital Malayali Web Desk April 05, 2021, 11:34 a.m.

കടുത്തുരുത്തിയില്‍ കേരളാ കോണ്‍ഗ്രസുകളുടെ കനത്തപോരാട്ടം; മോൻസിനെ കളത്തിന് പുറത്താക്കുമോ സ്റ്റീഫൻ?


കോട്ടയം: കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് പ്രാധാന്യമുള്ള  കടുത്തുരുത്തി നിയമസഭാമണ്ഡലത്തില്‍ ഇത്തവണ കേരളാ കോണ്ഗ്രസുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു എന്നതുകൊണ്ടുതന്നെ ഇത്തവണ കടുത്തുരുത്തിയിലെ മത്സരത്തിന് പ്രാധാന്യമേറും. ജോസ് - ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ ആരു നേടും എന്ന ചോദ്യം ഉയരുന്നതിനാല്‍ ഏവരുടെയും ശ്രദ്ധാകേന്ദ്രമാണ് കടുത്തുരുത്തി. യുഡിഎഫ് സ്ഥാനാർഥിയി കേരള കോൺഗ്രസ് (ജോസഫ്) നേതാവ് മോൻസ് ജോസഫാണ് 2006 മുതൽ  ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നതെങ്കിലും ഇത്തവണ കളി മാറുമെന്നാണ് പൊതു അഭിപ്രായം.

ജോസ് വിഭാഗം സ്ഥാനാര്‍ഥി സ്റ്റീഫന്‍ ജോര്‍ജ് പ്രചരണത്തിൽ ബഹുദൂരം മുന്നേറിയത് വിജയസാധ്യത കൂടുതലെന്ന സംസാരമാണ് ഉയരുന്നത്. രണ്ടു പേരും യുഡിഎഫിലും എൽഡിഎഫിലും നിന്നും മത്സരിച്ചിട്ടുണ്ട് എന്നതാണ് പ്രധാന പ്രത്യേകത. മോൻസും സ്റ്റീഫനും ഇവിടെ നേർക്കുനേർ ഏറ്റുമുട്ടുന്നത് ഇത് നാലാം തവണയാണ്. ആദ്യം ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ സ്റ്റീഫനായിരുന്നു വിജയി. സ്റ്റീഫന്‍ 2001ല്‍ ജയിച്ചത് യുഡിഎഫിനൊപ്പം നിന്ന് കൊണ്ടായിരുന്നു.  ജോസഫ് വിഭാഗത്തേക്കാള്‍ ജോസ് വിഭാഗത്തിനായിരിക്കും ഇവിടെ പിന്തുണ കിട്ടുകയെന്നാണ് വിലയിരുത്തല്‍.

നാല് പ്രാവശ്യം കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ നിന്നും എംഎൽഎയായ വ്യക്തിയാണ് മോൻസെങ്കിലും ജോസ് വിഭാഗം സ്ഥാനാര്‍ഥി എന്നനിലയിലും ഇപ്പോള്‍ 11 പഞ്ചായത്തുകളില്‍ 9 പഞ്ചായത്തുകളും ഭരിക്കുന്നത്‌ എല്‍ ഡി എഫ്  ആണെന്ന നിലയിലും ഇത്തവണ എല്‍ ഡി എഫിനാണ്‌ വിജയസാധ്യത കൂടുതല്‍ എന്നാണ് വിലയിരുത്തലുകള്‍. കടുത്തുരുത്തി, മുളക്കുളം,ഞീഴൂര്‍, കാണക്കാരി, കടപ്ലാമറ്റം, കിടങ്ങൂര്‍, മരങ്ങാട്ടുപിള്ളി, മാഞ്ഞൂര്‍ , വെളിയന്നൂര്‍ എന്നിവയാണ് എല്‍ ഡി എഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍. കൂടാതെ കടുത്തുരുത്തി, കുറവിലങ്ങാട്, ഉഴവൂര്‍, വെള്ളൂര്‍ തുടങ്ങി ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും കടുത്തുരുത്തി, ഉഴവൂര്‍ തുടങ്ങി ബ്ലോക്ക് ഞ്ചായത്ത് ഡിവിഷനുകളും ഭരിക്കുന്നത്‌ എല്‍ ഡി എഫ് ആണ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം കടുത്തുരുത്തിയില്‍ മത്സരിച്ചില്ല എന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലുകള്‍ മുന്‍പ് തന്നെ ഉയര്‍ന്നിരുന്നു.  കെ എം മാണിക്ക് കടുത്തുരുത്തിയില്‍ ഉണ്ടായിരുന്ന ജനപ്രീതി ജോസ് വിഭാഗം സ്ഥാനാര്‍ഥിയായ സ്റ്റീഫന്‍ ജോര്‍ജിന് തുണയാകുമെന്നാണ് ഇടതുമുന്നണിയുടെയും പ്രതീക്ഷ. ക്നായ കത്തോലിക്കാ സഭാംഗമായ സ്റ്റീഫന് തന്റെ സമുദായത്തിന് കടുത്തുരുത്തി മണ്ഡലത്തിലുള്ള സ്വാധീനവും മുതൽകൂട്ടാവാനും സാധ്യതയുണ്ട്

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick