Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഇരിങ്ങാലക്കുട മണ്ഡലം തിരികെ പിടിക്കാന്‍ തോമസ് ഉണ്ണിയാടന്‍, കഴിഞ്ഞ തവണത്തെ എല്‍ ഡി എഫ് ഭൂരിപക്ഷം ഉയര്‍ത്താന്‍ പ്രൊഫ. ആര്‍ ബിന്ദു, ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കാന്‍ ബിജെപിയോട് ചേര്‍ന്ന് ജേക്കബ് തോമസ്

janmabhumi-ad

Digital Malayali Web Desk March 23, 2021, 06:21 p.m.

*അധ്യാപന ജോലിയിൽ നിന്ന് വിആർഎസ് എടുത്താണ് പ്രൊഫ. ആര്‍ ബിന്ദു ഇരിങ്ങാലക്കുടയിലെ മത്സരത്തിനിറങ്ങിയത്.* https://www.digitalmalayali.com/read/competition-in-iringalakuda-constituency/ ഡിജിറ്റൽ മലയാളിയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...👇🏻 https://chat.whatsapp.com/H8d3cwXtm0eK3Ipb4JMiNF


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധാ കേന്ദ്രമായ മണ്ഡലങ്ങളില്‍ ഒന്നാണ് ഇരിങ്ങാലക്കുട. മുന്‍ ചീഫ് വിപ്പും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവുമായ തോമസ് ഉണ്ണിയാടനാണ്  യുഡിഎഫ് സ്ഥാനാര്‍ത്ഥി, സിപി എം സംസ്ഥാന സെക്രട്ടറി എ വിജയ രാഘവന്റെ ഭാര്യ പ്രഫ. ആര്‍ ബിന്ദു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും, മുന്‍ ഡിജിപി ഡോ ജേക്കബ് തോമസ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായി മത്സരിക്കുമ്പോള്‍ ഇവിടെ ജനശ്രദ്ധ ഏറുകയാണ്.  മൂവരും രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് കടന്നതോടെ ഫലം പ്രവചനാതീതമായേക്കുമെന്നാണ് വിലയിരുത്തലുകള്‍.

തുടര്‍ച്ചയായി മൂന്ന് തവണ വിജയിച്ച തോമസ്‌ ഉണ്ണിയാടന്‍ 2016ലെ തിരഞ്ഞെടുപ്പില്‍ പ്രഫ. കെ യു അരുണനോട് പരാജയപ്പെട്ടത് കേവലം 2711 വോട്ടിനാണ്. 2001ല്‍ 400 വോട്ടിന് ഇരിങ്ങാലക്കുടയില്‍ വിജയിച്ച ഉണ്ണിയാടന്‍ 2006 ല്‍ ഭൂരിപക്ഷം 7500 വോട്ടായും 2011ല്‍ ഭൂരിപക്ഷം 12,000 ആയും ഉയര്‍ത്തിയിരുന്നു. മുന്‍ മന്ത്രി ലോനപ്പന്‍ നമ്പാടന്‍ നിരവധി തവണ ഇടതു സ്വതന്ത്രനായി ഇവിടെ നിന്നും ജയിച്ച്. നിയമസഭയില്‍ എത്തിയിട്ടുണ്ട്. 

യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍

രാഷ്ട്രീയ പക്ഷഭേതമില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെ മണ്ഡലത്തില്‍ ജനകീയനായി മാറിയ തോമസ് ഉണ്ണിയാടന് മണ്ഡലം തിരിച്ച് പിടിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. ക്രിസ്ത്യന്‍ വോട്ട് ബാങ്ക് നിര്‍ണായകമായ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ക്രിസ്ത്യന്‍ വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടായാല്‍ ഉണ്ണിയാടന്റെ വിജയത്തിന് അത് തിരിച്ചടിയാകും.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജേക്കബ് തോമസിന് മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ട് ബാങ്കില്‍ കാര്യമായ സ്വാധീനമില്ലാത്തതും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട ഈഴവ വോട്ടുകള്‍ ഇത്തവണ കൈവിടുകയില്ലെന്നതും തോമസ് ഉണ്ണിയാടന് അനുകൂല ഘടകമാകും.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ ബിന്ദു

കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിലെ ഭൂരിപക്ഷം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് തൃശൂര്‍ കേരള വര്‍മ്മ കോളേജ് പ്രഫസര്‍ ആയിരുന്ന ബിന്ദുവിനെ സി പി എം രംഗത്തിറക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തി കാട്ടി പ്രചാരണ രംഗത്ത് മുന്നേറാന്‍ ബിന്ദുവിനും സാധിച്ചിട്ടുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവും തൃശൂര്‍ മുന്‍ കോര്‍പറേഷന്‍ ചെയര്‍ പെഴ്സനുമായിരുന്നു ബിന്ദു. 

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതിന് പതിനായിരത്തില്‍ അടുത്ത് വോട്ടിന്‍റെ മേല്‍ക്കൈ മണ്ഡലത്തിലുണ്ട്. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വിജയം നേടാമെന്ന പ്രതീക്ഷയിലാണ് മുന്നണി. അധ്യാപന ജോലിയിൽ നിന്ന് വിആർഎസ് എടുത്താണ് ആര്‍ ബിന്ദു ഇരിങ്ങാലക്കുടയിലെ മത്സരത്തിനിറങ്ങിയത്. 

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജേക്കബ് തോമസ്

മുൻ ഡിജിപി ജേക്കബ് തോമസ് സ്ഥാനാര്‍ത്ഥിയായി വന്നതോടെ എന്‍ഡിഎ പ്രവര്‍ത്തകരും വലിയ ആവേശത്തിലാണ്. ബിജെപി കാര്യമായ പ്രചാരണ പരിപാടികള്‍ നടത്തുന്നുണ്ടെങ്കിലും വിജയം സാധ്യമാകുമോ എന്ന സംശയത്തിലാണ് മുന്നണി . മാത്രമല്ല യുഡിഎഫും എല്‍ ഡി എഫും വിജയിച്ചിരുന്ന മണ്ഡലമാണ്. മണ്ഡലത്തിലെ ജനങ്ങല്‍ മോദിയുടെ വികസന കാഴ്ച്ചപ്പാടിന് ഒപ്പം നില്‍ക്കുമെന്നും മികച്ച വിജയം ഉണ്ടാവുമെന്ന് ബിജെപി നേതാക്കളും അവകാശപ്പെടുന്നു.

 

 

 

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick