Digital Malayali Web Desk February 27, 2021, 06:57 p.m.
മധ്യകേരളത്തിലെ സീറ്റുകളെല്ലാം ജോസ് കെ മാണിയെ കൊണ്ട് നേടാനാകുമെന്ന് ഇടതുമുന്നണി ഉറച്ചു വിശ്വസിക്കുന്നു. ജോസഫ് വിഭാഗം മത്സരിക്കുന്ന സീറ്റുകളിൽ എല്ലാം ജോസ് വിഭാഗം സ്ഥാനാർത്ഥികൾ വെല്ലുവിളി ഉയർത്തും.
കോട്ടയം: ഇത്തവണത്തെ നിയമ സഭാ തിരഞ്ഞെടുപ്പ് മധ്യകേരളത്തിൽ ജോസഫ് - ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടം ആയിരിക്കുമെന്നാണ് വിലയിരുത്തൽ. ജോസഫ് വിഭാഗം മുന്നണി വിട്ടതോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട യുഡിഎഫിന് നിയമസഭാ തിരഞ്ഞെടുപ്പിലും ഈ തിരിച്ചടി ആവർത്തിക്കുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. അതിനാല്‍ ജോസ് കെ മാണിയെ മുന്‍ നിര്‍ത്തി മധ്യകേരളത്തിലെ യുഡിഎഫ് ആധിപത്യം അവസാനിപ്പിക്കാന്‍ സാധിച്ചേക്കുമെന്നും ഇവര്‍ കരുതുന്നു.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം യുഡിഎഫിന്റെ കരുത്ത് തന്നെയായിരുന്നു. എന്നാൽപി ജെ ജോസഫിനെ വിശ്വസിച്ച് ജോസ് കെ മാണിയെ പലപ്പോഴും നേതാക്കള്‍ തള്ളി പറഞ്ഞതോടെ ജോസ് വിഭാഗം മുന്നണി വിട്ടത് യുഡിഎഫിന് തന്നെ തിരിച്ചടിയായി. തദ്ദേശ തെരഞ്ഞെടുപ്പിൽ പിജെ ജോസഫ് വിഭാഗത്തെ മുൻനിർത്തി ഒന്നും നേടാൻ മുന്നണിക്ക് കഴിഞ്ഞതുമില്ല. കോൺഗ്രസിൽ ഒന്നുമല്ലാതായ ജോസഫിനെ നിയമസഭാ തെരഞ്ഞെടുപ്പിലും മുന്നണിക്ക് വിശ്വാസവുമില്ല. എന്നാൽ ഇടതുമുന്നണിയിലെ സ്ഥിതി നേരെ മറിച്ചാണ്. മധ്യകേരളത്തിലെ സീറ്റുകളെല്ലാം ജോസ് കെ മാണിയെ കൊണ്ട് നേടാനാകുമെന്ന് ഇടതുമുന്നണി ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ജോസഫ് വിഭാഗം മത്സരിക്കുന്ന സീറ്റുകളിൽ എല്ലാം ജോസ് വിഭാഗം സ്ഥാനാർത്ഥികൾ വെല്ലുവിളി ഉയർത്തും.
പാലായില്‍ ജോസ് ജയിക്കുമെന്നതില്‍ മുന്നണിക്ക് സംശയമില്ല. കടുത്തുരുത്തിയില്‍ ജോസഫ് വിഭാഗത്തിലെ മോന്‍സ് ജോസഫ് ആയതുകൊണ്ട് തന്നെ കരുത്തനായ സ്ഥാനാര്‍ഥിയെ ജോസ് വിഭാഗത്തില്‍ നിന്നും പ്രതീക്ഷിക്കാം. എങ്ങനെയും കടുത്തുരുത്തി നേടുക എന്നതും ഇവരുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. പൂഞ്ഞാറിലും സ്ഥിതി മറ്റൊന്നല്ല. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ചങ്ങനാശ്ശേരി സീറ്റുകള്‍ ജോസഫിന് കൊടുക്കുമോ എന്നത് ഇപ്പോഴും തീരുമാനമായിട്ടില്ല. ജോസഫിന് വിശ്വസിച്ച് ഈ സീറ്റുകള്‍ കൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറുമല്ല. കോണ്‍ഗ്രസ് തന്നെ ഈ സീറ്റുകള്‍ ഏറ്റെടുക്കാനാണ് സാധ്യത. എങ്ങനെ ആയാലും ജോസ് വിഭാഗം കരുത്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തി ഈ സീറ്റുകളെല്ലാം നേടാനുള്ള ശ്രമത്തിലാണ്. യുഡിഎഫിലായിരുന്നപ്പോള്‍ ജോസ് വിഭാഗത്തിന്റെ കരുത്ത് അറിയാമെന്നത് കൊണ്ടുതന്നെ ഇവര്‍ക്ക് ആശ്ങ്കയ്ക്കും വകയില്ല.
തൊടുപുഴയില്‍ ജോസഫിനെ ഒതുക്കാന്‍ വരെ കരുത്തനായ സ്ഥാനാര്‍ഥിയെ ഇറക്കാനാണ് ജോസ് കെ മാണിയുടെ ശ്രമം. കേരള കോണ്‍ഗ്രസ് ചിഹ്ന തര്‍ക്കത്തില്‍ ജോസഫിനെതിരെയുള്ള നിയമ പോരാട്ടത്തിനു ചുക്കാന്‍ പിടിച്ച് വിജയം നേടിയ യുവ അഭിഭാഷകന് അഡ്വ. ജോര്‍ജി ജോണി വാരിക്കാടിനെ തന്നെ തൊടുപുഴയില്‍ മത്സരിപ്പിക്കുമെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് പശ്ചാത്തലവും തൊടുപുഴയിലെ അതിപുരാതനമായ കുടുംബമെന്ന നിലയിലും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിലുപരി കെ എം മാണിയുടെ സുഹൃത്തുകൂടിയായ വി.ടി മാണി വാരിക്കാടിന്റെ പൗത്രനാണ് ജോര്‍ജി.
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുപക്ഷത്തെത്തിയ ശേഷമുള്ള രാഷ്ട്രീയ സാഹചര്യം കൂടി കണക്കാക്കിയാല്‍ ഇത്തവണ തൊടുപുഴയില്‍ ഇടതുപക്ഷത്തിന് മേല്‍ക്കൈ നേടാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. അതേസമയം പിജെ ജോസഫിനെ തോല്പിക്കാന് തക്ക സ്ഥാനാര്‍ഥിയെ രംഗത്തിറക്കണമെന്ന് സിപിഎമ്മും കേരള കോണ്‍ഗ്രസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തൊടുപുഴയും ഇടുക്കിയുമാണ് ജില്ലയില്‍ ഇടതു മുന്നണിയില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുക.
മധ്യകേരളത്തിൽ ക്രിസ്ത്യൻ വോട്ടുകൾ എന്നും യുഡിഎഫിനെ പിന്തുണച്ചിരുന്നു. എന്നാൽ അത് അപ്പാടെ ഇപ്പോൾ ജോസ് വിഭാഗത്തിലേക്ക് പോയിരിക്കുകയാണെന്നതും ഇടതുമുന്നണിക്ക് നേട്ടമായി. തദ്ദേശ തിരഞ്ഞെടുപ്പിൽ കത്തോലിക്കാ സഭ യുഡിഎഫിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തിന്റെ പേരിലും വോട്ട് നഷ്ടമായത് യുഡിഎഫിനാണ്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.