Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ച്‌ അഴിമതിയുടെ ദുര്‍ഗന്ധം എറിഞ്ഞുപിടിപ്പിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തികൊണ്ടിരിക്കുന്നത്': മുഖ്യമന്ത്രി

janmabhumi-ad

Digital Malayali Web Desk October 29, 2020, 07:13 p.m.

പ്രതിപക്ഷം വ്യാജ പ്രചാരണം നടത്തുകയാണ്. അടിസ്ഥാന രഹിതമായ അഴിമതി ആരോപണങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഉന്നയിച്ച് സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളെ തിരസ്‌കരിക്കാനാണ് പ്രതിപക്ഷത്തിന്റെ വ്യാമോഹം


തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ മുൻ  പ്രിൻസിപ്പൽ‌‍ സെക്രട്ടറി എം ശിവശങ്കറിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഉദ്യോ​ഗസ്ഥന്റെ ചെയ്തിയെ സർക്കാരിന്റെ തലയിൽ കെട്ടിവെക്കേണ്ടതില്ല എന്നാണ് മുഖ്യമന്ത്രി ഇന്ന് പ്രതികരിച്ചത്. 

പ്രതിപക്ഷം വ്യാജ പ്രചാരണം നടത്തുകയാണ്. അടിസ്ഥാന രഹിതമായ അഴിമതി ആരോപണങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ഉന്നയിച്ച് സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളെ തിരസ്‌കരിക്കാനാണ് പ്രതിപക്ഷത്തിന്റെ വ്യാമോഹം. യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന ബാഗ് കസ്റ്റംസ് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് 14 കിലോ സ്വര്‍ണം കണ്ടെത്തിയത്. ശിവശങ്കറിന്റ ചെയ്തികള്‍ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാനാണ് പ്രതിപക്ഷ ശ്രമം. ശിവശങ്കറിന്റെ അറസ്റ്റോടെ അതിന്റെ തീവ്രത കൂടി. ഈ സര്‍ക്കാര്‍ ഒരു അഴിമതിയും വെച്ച് പൊറുപ്പിക്കില്ല. തെറ്റായ പ്രചാരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. നയതന്ത്ര ബാഗില്‍ സ്വര്‍ണം പിടിച്ചപ്പോള്‍ മുതല്‍ പ്രചാരണം ശക്തമായിരുന്നു. സ്വര്‍ണകടത്തു കേസിലെ പ്രതിയുമായി ബന്ധം ഉണ്ടെന്നു അറിഞ്ഞപ്പോള്‍ തന്നെ ശിവശങ്കറിനെതിരെ നടപടി എടുത്തു. അതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനൊന്നുമില്ല. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചില്ലെന്ന്് പറഞ്ഞ കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് ഇവിടെ ചര്‍ച്ചയായതേയില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരെങ്കിലും സഹായിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ശിവശങ്കറിന്റെയും മറുപടി. മുന്‍കാലങ്ങളെ പോലെ മനസാക്ഷിയെ കോടതിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. അതാണ് യുഡിഫ് സര്‍ക്കാരുമായി ഈ സര്‍ക്കാരിനുള്ള കാതലായ മാറ്റം.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick