Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം; ഓണ്‍ലൈന്‍ ആയതിനാല്‍ ഉത്സാഹം കുറയേണ്ടെന്ന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

janmabhumi-ad

Digital Malayali Web Desk June 01, 2021, 09:59 a.m.

പുതിയ അധ്യായന വര്‍ഷത്തിലും ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതിനാല്‍ ഉത്സാഹം കുറയേണ്ടെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈനായി പുതിയൊരു അദ്ധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചു . പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈനായാണ് അദ്ദേഹം ചടങ്ങ് ഉദ്ഘാടനം ചെയ്തത് .പ്രവേശനോത്സവത്തിന്റെ ഭാഗമായി മൂന്ന് ലക്ഷം പുതിയ കുരുന്നുകളാണ് അദ്ധ്യയനത്തിന്റെ ഭാഗമാകുന്നത്.
 

അതെസമയം പുതിയ അധ്യായന വര്‍ഷത്തിലും ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതിനാല്‍ ഉത്സാഹം കുറയേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു . കൂടാതെ കുട്ടികള്‍ക്ക് നേരിട്ട് ആശയവിനിമയം നടത്താന്‍ സംവിധാനമൊരുക്കുമെന്നും പ്രതിസന്ധി ഘട്ടം പുതിയ പാഠങ്ങള്‍ പഠിക്കാനുള്ള കാലമാണേന്നും അദ്ദേഹം പറഞ്ഞു. പുതുലോകം കുഞ്ഞുങ്ങളുടേതാണ്. പുതിയ വിജ്ഞാനത്തിന്റെ, ആശയങ്ങളുടെ, കലയുടെ എല്ലാം ഉറവിടമാകേണ്ട കുഞ്ഞുങ്ങളാണ് നാളെയുടെ ലോകത്തെ രൂപപ്പെടുത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാസങ്ങളായി വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക് മാനസിക ഉല്ലാസത്തിന് ടെലിവിഷനിലൂടെ ക്ലാസുകള്‍ തുടങ്ങും. ഇക്കുറി സംഗീതം, ചിത്രകല, കായികം എന്നിവക്കുള്ള അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തപ്പോള്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍സ് സ്‌കൂളില്‍ സജ്ജീകരിച്ച വേദിയില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അക്ഷരദീപം തെളിയിച്ചു.  എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ പഠനം ഉറപ്പാക്കുമെന്ന്  വി.ശിവന്‍കുട്ടി പറഞ്ഞു. പത്താം ക്ലാസ് വരെയുള്ള 38 ലക്ഷം വിദ്യാര്‍ഥികളാണ് ഓണ്‍ലൈനായി  പഠനം നടത്തുന്നത്.

വിക്ടേഴ്സ് ചാനല്‍ വഴി ആദ്യം ക്ലാസുകളുടെ ട്രയലായിരിക്കും നടക്കുക. രണ്ടാഴ്ചയ്ക്കുശേഷം റിവിഷനുണ്ടാകും. തുടര്‍ന്ന് യഥാര്‍ത്ഥ ക്ലാസ് ആരംഭിക്കും. വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ക്ലാസുകള്‍ക്കുപുറമേ അതത് സ്‌കൂളുകളില്‍ നിന്നുകൂടി ക്ലാസ് എടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick