Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


വീശിയടിച്ച്‌ സെക്കന്‍ഡുകള്‍ക്കകം അപ്രത്യക്ഷമാകുന്ന കാറ്റ് : കേരളത്തില്‍ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത നാശം വിതയ്ക്കും, സംസ്ഥാനത്ത് ചെറുമേഘസ്‌ഫോടനം മുന്നറിയിപ്പ് നല്‍കി അധികൃതര്‍

janmabhumi-ad

Digital Malayali Web Desk July 24, 2021, 11:54 p.m.

'മിനി ടൊര്‍ണാഡോ' എന്ന വായുപ്രവാഹമാണ് ഇതിനു കാരണമെന്നു കൊച്ചി സര്‍വകലാശാലലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് റഡാര്‍ റിസര്‍ച് (അക്കാര്‍) ഡയറക്ടര്‍ ഡോ എസ് അഭിലാഷ് പറഞ്ഞു


കൊച്ചി: സെക്കന്‍ഡുകള്‍ക്കകം നാശം വിതച്ച്‌ അപ്രത്യക്ഷമാകുന്ന കാറ്റ് സംസ്ഥാനത്ത് ഭീതി വളര്‍ത്തുന്നു. മേഘങ്ങളില്‍ നിന്നു താഴോട്ട് ചുഴലിപോലെ കുറച്ചുസമയത്തേക്കു ഉണ്ടാകുന്ന വായുപ്രവാഹമാണ് ഇതിനു പിന്നില്‍.

പടിഞ്ഞാറുനിന്നു കിഴക്കോട്ട് 40-50 കിലോമീറ്റര്‍ വേഗത്തില്‍ ഒരേദിശയില്‍ മണ്‍സൂണ്‍ കാലത്ത് കാറ്റു വീശാറുണ്ട്. ഈ കാറ്റിന്റെ സഞ്ചാരപാതയിലേക്ക് കൂമ്ബാര മേഘങ്ങള്‍ കയറിവരുമ്ബോഴാണ് വായുപ്രവാഹം ഉണ്ടാകുക. 'മിനി ടൊര്‍ണാഡോ' യെ ക്കുറിച്ചു കൊച്ചി സര്‍വകലാശാലലെ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് റഡാര്‍ റിസര്‍ച് (അക്കാര്‍) ഡയറക്ടര്‍ ഡോ എസ് അഭിലാഷ് പറഞ്ഞു.

കൊച്ചിക്കു പുറമേ പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളിലും ഇപ്പോള്‍ കൂമ്ബാര മേഘങ്ങള്‍ പലസ്ഥലത്തും കാണപ്പെടുന്നുണ്ട്. മേഘങ്ങളുടെ ഭാഗമായി വരുന്ന പ്രവചിക്കാന്‍ കഴിയാത്ത ഈ കാറ്റ് മണിക്കൂറില്‍ 200 കിലേ‍ാമീറ്റര്‍ വേഗത്തില്‍വരെ വീശാം. ഏകദേശം നാല് മിനിറ്റിനകം ശാന്തമാകുമെങ്കിലും ചിന്തിക്കാവുന്നതിലും അധികം നാശനഷ്ടം ഇവ വരുത്തിവച്ചേക്കാം.

‌ഇന്നും നാളെയും അതിശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്. ചെറുമേഘസ്ഫേ‍ാടനവും അതിന്റെ ഭാഗമായ ചുഴലിയും വരുംദിവസങ്ങളില്‍ വര്‍ധിക്കാനുളള സാധ്യതയുണ്ടെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇവ നിലവില്‍ പ്രവചിക്കാന്‍ സംവിധാനങ്ങളില്ലാത്തതിനാല്‍ സൂചനകള്‍ ലഭിക്കുമ്ബേ‍ാള്‍ തന്നെ കരുതിയിരിക്കണമെന്നാണ് പൊതു നിര്‍ദേശം.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick