Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പത്താം ക്ലാസ്, പ്ലസ് ടു അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്കൂളിലെത്തണമെന്ന് ഉത്തരവ്

janmabhumi-ad

Digital Malayali Web Desk November 25, 2020, 03:55 p.m.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് ജനുവരിയോടെ കുട്ടികള്‍ എത്തുമെന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്.


തിരുവനന്തപുരം:  പത്താം ക്ലാസ്, പ്ലസ് ടു അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്കൂളിലെത്തണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. 50 ശതമാനം പേര്‍ ഒരു ദിവസം എന്ന രീതിയില്‍ ഡിസംബര്‍ 17 മുതല്‍ സ്കൂളുകളില്‍ ഹാജരാകണമെന്ന് ഉത്തരവില്‍ പറയുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് ജനുവരിയോടെ കുട്ടികള്‍ എത്തുമെന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്. 

പഠനപിന്തുണ കൂടുതല്‍ ശക്തമാക്കുക, റിവിഷന്‍ ക്ലാസ്സുകള്‍ക്ക് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുക തുടങ്ങിയവയാണ് അധ്യാപകരുടെ ചുമതലകള്‍ എന്ന് പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ജനുവരി 15ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെയും ജനുവരി 30ന് പ്ലസ് ടുവിന്റെയും ഡിജിറ്റല്‍ ക്ലാസ്സുകള്‍ പൂര്‍ത്തീകരിക്കുവാന്‍ ക്രമീകരണം ഉണ്ടാക്കും. തുടര്‍ന്ന് കുട്ടികള്‍ക്ക് സ്കൂളിലെത്താന്‍ സാഹചര്യമുണ്ടാകുമ്ബോള്‍, പ്രാക്ടിക്കല്‍ ക്ലാസ്സുകളും ഡിജിറ്റല്‍ പഠനത്തെ ആസ്പദമാക്കി റിവിഷന്‍ ക്ലാസ്സുകളും നടത്തും.

1 മുതല്‍ 12 വരെയുള്ള ഡിജിറ്റല്‍ ക്ലാസ്സുകള്‍ കൈറ്റും എസ്‍സിഇആര്‍ടിയും നല്‍കുന്ന പഠനറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കും. എല്ലാ വിഷയങ്ങളുടെയും ഡിജിറ്റല്‍ ക്ലാസ്സുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച്‌ പൊതുപരീക്ഷയ്ക്ക് തയ്യാറാകുവാന്‍ ക്രമീകരണങ്ങള്‍ ചെയ്യും. പൊതുവിദ്യാഭ്യാസെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരുമായി മന്ത്രി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

അതേസമയം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അണ്‍ലോക്ക് മാനദണ്ഡങ്ങളില്‍ പറയുന്നതെങ്കിലും, കൊവിഡ് നിയന്ത്രണവിധേയമാകുമ്ബോള്‍ മാത്രമേ സ്കൂളുകള്‍ തുറക്കേണ്ടതുള്ളൂ എന്നാണ് സംസ്ഥാനസര്‍ക്കാരിന്‍റെ തീരുമാനം. 

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick