Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



പ്രണയാഭ്യര്‍ഥന നിരസിച്ചു; എട്ടാം ക്ലാസുകാരിയെ നടുറോഡില്‍ 22കാരന്‍ കുത്തിക്കൊന്നു

janmabhumi-ad

Digital Malayali Web Desk October 13, 2021, 07:18 p.m.

ഇന്നലെ വൈകിട്ട് കബഡി ക്ലാസിന് പോകുന്ന വഴിയാണ് 14 വയസുള്ള ക്ഷിതിജയെ അകന്ന ബന്ധു കൂടിയായ ശുഭം ഭഗവത് ആക്രമിച്ചത്


മുംബൈ∙ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ഏട്ടാം ക്ലാസുകാരിയെ നടുറോഡിൽ കുത്തിക്കൊന്ന് 22കാരൻ. പുണെയിൽ നിന്നാണ് നടുക്കുന്ന വാർത്ത. ഇന്നലെ വൈകിട്ട് കബഡി ക്ലാസിന് പോകുന്ന വഴിയാണ് 14 വയസുള്ള ക്ഷിതിജയെ അകന്ന ബന്ധു കൂടിയായ ശുഭം ഭഗവത് ആക്രമിച്ചത്. പുണെ ബിബ്വേവാദിയില്‍ വച്ചായിരുന്നു ക്രൂര കൊലപാതകം. നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനു മുന്‍പ് മരണം സംഭവിച്ചിരുന്നു.

പലതവണയായി പെണ്‍കുട്ടിയോട് ഇയാള്‍ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം പെണ്‍കുട്ടി നിരസിച്ചു. ഇതില്‍ തോന്നിയ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ട ശേഷമാണ് മൂര്‍ച്ചയുള്ള ആയുധംവച്ച്‌ പെണ്‍കുട്ടിയെ കുത്തിക്കൊന്നത്.

പിന്നീട് പ്രതി ഒളിവില്‍ പോയി. സംഭവസ്ഥലത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതിക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick