Digital Malayali Web Desk May 28, 2023, 03:48 p.m.
ഏഴ് കുട്ടികള്‍ അടങ്ങുന്ന സമീപം ഫുട്‌ബോള്‍ കളിച്ച് മടങ്ങുന്നതിനിടെ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. അഞ്ച് പേര്‍ കരയ്ക്കിരിക്കുകയും രണ്ടുപേര്‍ വെള്ളത്തില്‍ ഇറങ്ങുകയുമായിരുന്നു.
പത്തനംതിട്ട: അച്ചൻകോവിലാറ്റില്‍ കാണാതായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. വെട്ടൂര്‍ സ്വദേശികളായ അഭിരാജ്, ഋഷി അജിത് എന്നിവരാണ് മുങ്ങിമരിച്ചത്.
മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏഴ് കുട്ടികള്‍ അടങ്ങുന്ന സമീപം ഫുട്‌ബോള്‍ കളിച്ച് മടങ്ങുന്നതിനിടെ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. അഞ്ച് പേര്‍ കരയ്ക്കിരിക്കുകയും രണ്ടുപേര്‍ വെള്ളത്തില്‍ ഇറങ്ങുകയുമായിരുന്നു. ഇറങ്ങിയ കുട്ടിയിലൊരാള്‍ മറുകരയ്ക്ക് നീന്തുന്നതിനിടെ വെള്ളത്തില്‍ മുങ്ങിപ്പോയി. അതിനിടെ കൂടെയുണ്ടായിരുന്ന കുട്ടി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴിക്കില്‍പ്പെടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
പത്തംതിട്ടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് കുട്ടികളെ പുറത്തെടുത്തത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.