Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഐ പി എൽ; രാജസ്ഥാനെതിരെ ചെന്നെെ സൂപ്പര്‍ കിങ്സിനു 45 റൺസ് ജയം

janmabhumi-ad

Digital Malayali Web Desk April 20, 2021, 07:18 a.m.

ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാൻ നേടിയത് 143 റണ്‍സ് മാത്രമാണ്.


മുംബൈ: ഐപിഎല്‍ ക്രിക്കറ്റില്‍ ചെന്നെെ സൂപ്പര്‍ കിങ്സ് 45 റണ്ണിന് രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചു. മൂന്ന് കളിയില്‍ ചെന്നെെയുടെ രണ്ടാംജയമാണ്. രാജസ്ഥാന്റെ രണ്ടാംതോല്‍വിയും. ചെന്നൈ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാൻ നേടിയത് 143 റണ്‍സ് മാത്രമാണ്. 49 റണ്‍സെടുത്ത ബട്‌ലറിനൊഴികെ ആര്‍ക്കും തിളങ്ങാനായില്ല.  രാഹുല്‍ തെവാട്ടിയയും (20) ജയദേവ് ഉനദ്കട്ടും (24) കൂറ്റനടികള്‍ക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ചെന്നൈയ്ക്കായി മൊയിന്‍ അലി മൂന്ന് വിക്കറ്റും ജഡേജ നാല് ക്യാച്ചുകളും രണ്ട് വിക്കറ്റും എടുത്ത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 188 റണ്‍സ് നേടി.  

17 പന്തില്‍ നിന്ന് രണ്ടു സിക്സും നാലു ഫോറുമടക്കം 33 റണ്‍സെടുത്ത ഡുപ്ലെസിസാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. മൊയിന്‍ അലി (26), അമ്പാട്ടി റായുഡു (27) എന്നിവര്‍ക്ക് ദീര്‍ഘമായ ഇന്നിംഗ്‌സ് കളിക്കാനായില്ല.

ക്യാപ്റ്റന്‍ ധോണിക്ക് 17 പന്തില്‍ നിന്ന് 18 റണ്‍സെടുക്കാനേ കഴിഞ്ഞൊള്ളു. ചെന്നൈ സ്‌കോര്‍ 188-ല്‍ എത്തിച്ചത് എട്ടു പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോയാണ്. രാജസ്ഥാന് വേണ്ടി ചേതന്‍ സക്കറിയ മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ക്രിസ് മോറിസ് രണ്ടു വിക്കറ്റെടുക്കുകയും ചെയ്തു. 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick