Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ഡിവൈഎഫ്‌ഐയുടെ ദേശീയ നേതൃത്വത്തില്‍ അധികാരമാറ്റം;മന്ത്രി മുഹമ്മദ് റിയാസ് സ്ഥാനമൊഴിയും, എ എ റഹീം അഖിലേന്ത്യ പ്രസിഡന്റാകും, ജെയ്‌ക്ക് സി തോമസും കേന്ദ്ര നേതൃത്വത്തിലേക്ക്

janmabhumi-ad

Digital Malayali Web Desk October 12, 2021, 03:56 p.m.

റഹീം ദേശീയ അദ്ധ്യക്ഷനായാല്‍ സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാവും.


തിരുവനന്തപുരം : സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്‌ഐയുടെ ദേശീയ നേതൃത്വത്തില്‍ അധികാരമാറ്റം വരുന്നു. നിലവില്‍ അഖിലേന്ത്യ പ്രസിഡന്റായ മന്ത്രി മുഹമ്മദ് റിയാസ് സ്ഥാനമൊഴിയും. സംസ്ഥാന ഫ്രാക്ഷന്‍ യോഗത്തിലാണ് തീരുമാനം . സംസ്ഥാന സെക്രട്ടറിയായ എ.എ റഹീം പുതിയ അഖിലേന്ത്യാ പ്രസിഡന്റാവുമെന്നാണ് സൂചന. അടുത്ത ആഴ്ച ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പുതിയ പ്രസിഡന്റിനെ തീരുമാനിക്കും. 

ജെയ്‌ക്ക് സി തോമസും ദേശീയ നേതൃത്വത്തിലേയ്‌ക്ക് എത്താനാണ് സാധ്യത. ഡി.വൈ.എഫ്.ഐയെ കൂടുതല്‍ ഊര്‍ജ്ജിതമാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

മന്ത്രിയെന്ന നിലയിലുള്ള തിരക്കുകള്‍ മൂലമാണ് റിയാസ് പദവിയൊഴിയുന്നത്. റഹീം ദേശീയ അദ്ധ്യക്ഷനായാല്‍ സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാവും. 2017 ലാണ് റിയാസിനെ ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി തെരഞ്ഞെടുത്തത്.

എസ്‌എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം തുടങ്ങിയ പദവികള്‍ റഹീം വഹിച്ചിട്ടുണ്ട്.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick