Digital Malayali Web Desk June 16, 2022, 12:03 p.m.
'ഞങ്ങളുടേത് മാറിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്) ആയിരുന്നു
തിരുവനന്തപുരം: വിവാഹ വാര്‍ഷിക ദിനത്തില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പങ്കുവെച്ച കുറിപ്പിന് മറുപടിയുമായി ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍. റിയാസിന് മറുപടി എന്ന നിലയിലാണ് ഫേസ്ബുക്കില്‍ റിയാസിന്റെ പോസ്റ്റ് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ചാണ്ടി ഉമ്മന്റെ പോസ്റ്റ് .
'ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്ബോള്‍ അനുഭവിക്കേണ്ട വേദനയെ വര്‍ഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവള്‍' എന്നാണ് മന്ത്രി റിസാസ് ഭാര്യ വീണയെ പറ്റി കുറിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരേയും മകള്‍ വീണ വിജയനെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു റിയാസിന്റെ വാക്കുകള്‍. എന്നാല്സോളാര് കാലത്തെ വിവാദങ്ങള്‍ ഓര്‍മിപ്പിച്ച് കൊണ്ടായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്റെ മറുപടി.
'ഞങ്ങളുടേത് മാറിനേറ്റ് ചെയ്ത് വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്)ആയിരുന്നു. അതുകൊണ്ട് കുഴപ്പമില്ല!' എന്നാണ് റിയാസിന് ചാണ്ടി ഉമ്മന്‍ മറുപടി നല്‍കിയത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. കോണ്‍ഗ്രസ് അണികള്‍ അടക്കം ഈ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുന്നുണ്ട്.
2020 ജൂണ്‍ 15ന് ആണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരായത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍വെച്ചായിരുന്നു ചടങ്ങുകള്‍.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.