Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



സി.ബി.എസ്.ഇ സ്‌കൂളുകളും നവംബര്‍ ഒന്നിന് തുറക്കും; സ്‌കൂളുകള്‍ തുറന്നാല്‍ പഴയ ഫീസ് പുനഃസ്ഥാപിക്കുമെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍

janmabhumi-ad

Digital Malayali Web Desk September 21, 2021, 03:30 p.m.

സ്‌കൂളുകള്‍ തുറന്നാല്‍ പഴയ ഫീസ് പുനഃസ്ഥാപിക്കും. ഓരോ കുട്ടികള്‍ക്കും ക്ലാസുകളില്‍ നിര്‍ദിഷ്ട അകലം പാലിച്ചുള്ള ഇരിപ്പിടങ്ങളാകും സജ്ജമാക്കുക


കൊച്ചി:പൊതുവിദ്യാലയങ്ങളോടൊപ്പം സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകളും നവംബര്‍ ഒന്നു മുതല്‍ തുറക്കും. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചാകും ക്ലാസുകള്‍ പുനരാരംഭിക്കുക.ഓണ്‍ലൈന്‍ പഠന കാലയളവില്‍ കുറച്ച ഫീസ് പുനഃസ്ഥാപിയ്‌ക്കേണ്ടി വരുമെന്ന് സി.ബി.എസ്.ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളില്‍ മാനസിക പിരിമുറുക്കം സൃഷ്ടിടിക്കുന്നുവെന്ന വാദം ശരിയാണെന്നും സ്‌കൂളുകള്‍ തുറക്കണമെന്നും സിബിഎസ്‌ഇ സംസ്ഥാന പ്രസിഡന്റ് ടിപിഎം ഇബ്രാഹിം ഖാന്‍ പറഞ്ഞു

സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാകും പ്രവര്‍ത്തനം. സി.ബി.എസ.്‌ഇ സ്‌കൂളുകളില്‍ ഓരോ കുട്ടികള്‍ക്കും ക്ലാസുകളില്‍ നിര്‍ദിഷ്ട അകലം പാലിച്ചുള്ള ഇരിപ്പിടങ്ങളാകും സജ്ജമാക്കുക. മാസ്‌കുകളും സാനിറ്റൈസിംഗ് സംവിധാനങ്ങളും സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തും.കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഒന്നരവര്‍ഷം മുമ്ബ് അടച്ചിട്ട സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്ക് തുടക്കമിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സി.ബി.എസ്.ഇ സ്‌കൂളുകളിലും ക്ലാസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഇതിനുള്ള തയ്യാറെടുപ്പുകളും സി.ബി.എസ്.ഇ മാനേജ്‌മെന്റുകളും ആരംഭിച്ചിട്ടുണ്ട്.

മാനേജ്‌മെന്റ് അസോസിയേഷന് കീഴില്‍ 1500 ഓളം സിബിഎസ്‌ഇ സ്‌കൂളുകളാണ് ഉള്ളത്. സ്‌കൂളുകള്‍ തുറന്നാല്‍ പഴയ ഫീസ് പുനഃസ്ഥാപിക്കും. ഫീസ് വര്‍ദ്ധന നിലവില്‍ പരിഗണനയിലില്ല. സ്‌കൂള്‍ തുറക്കാനുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഇബ്രാഹിം ഖാന്‍ പറഞ്ഞു.

  • Tags :

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick