Digital Malayali Web Desk December 23, 2020, 06:32 a.m.
സിലബസിന്റെ 30 ശതമാനം ഒഴിവാക്കിക്കൊണ്ട് ആയിരിക്കും ബോര്‍ഡ് പരീക്ഷകള്‍ നടത്തുക.
ന്യൂഡല്‍ഹി: സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ ഫെബ്രുവരി അവസാനം വരെ നടത്തില്ലെന്ന് അധ്യാപകരുമായി നടത്തിയ വെബിനാറിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. കോവിഡ് സ്ഥിതികള്‍ വിലയിരുത്തിയതിനു ശേഷം മാത്രമേ പരീക്ഷയ്ക്കുള്ള തീയതി നിശ്ചയിക്കുകയുള്ളുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
മറ്റു ക്ലാസുകളിലെപ്പോലെ ബോര്‍ഡ് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താനാകില്ല. സ്കൂളുകള്‍ പലതും ഗ്രാമപ്രദേശങ്ങളിലാണ്. എന്നാല്‍ ബോര്‍ഡ് പരീക്ഷകള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനും കഴിയില്ല. കൂട്ടികള്‍ കോവിഡ് യുഗത്തിലെ കുട്ടികളെന്നും പരീക്ഷ എഴുതാതെ പാസയവരെന്നും മൂദ്രകുത്തപ്പെടാന് അനുവദിക്കില്ല. നീറ്റ്, ജെഇഇ പരീക്ഷകള്‍ നാം ഈ വര്‍ഷം നടത്തിയിരുന്നു. കോവിഡ് മഹാമാരിക്കിടെ നടത്തിയ വലിയ പരീക്ഷകളായിരുന്നു അവയെന്നും പൊഖ്രിയാല്‍ പറഞ്ഞു.
സിലബസിന്റെ 30 ശതമാനം ഒഴിവാക്കിക്കൊണ്ട് ആയിരിക്കും ബോര്‍ഡ് പരീക്ഷകള്‍ നടത്തുക. ചില സംസ്ഥാനങ്ങളില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ഉടന്‍ പ്രഖ്യാപനം നടത്തുമെന്നും അദേഹം പറഞ്ഞു. ബോര്‍ഡ് പരീക്ഷകളെ സംബന്ധിച്ച അധ്യാപകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കാന് ലക്ഷ്യമിട്ടാണ് വെബിനാര്‍ നടത്തിയത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.