Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


'കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ തടയാന്‍ കഴിയില്ല'; സുപ്രീം കോടതി.

janmabhumi-ad

Digital Malayali Web Desk May 03, 2021, 02:41 p.m.

'വിധിന്യായങ്ങള്‍ മാത്രമല്ല, ചോദിക്കുന്ന ചോദ്യങ്ങളും പറയുന്ന ഉത്തരങ്ങളും സംഭാഷണങ്ങളും വരെ ജനങ്ങള്‍ക്ക് അറിയണം,’ - സുപ്രീം കോടതി


ദില്ലി: കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ തടയാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. കോടതിയില്‍ സംഭവിക്കുന്നത് പൂര്‍ണ്ണമായി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ തയ്യാറാവാണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

‘കോടതിയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ വിനിമയം ചെയ്യുന്നത് മാധ്യമങ്ങളാണ്. മാധ്യമങ്ങള്‍ ശക്തമാണ്. നിങ്ങളുടെ വിധിന്യായങ്ങള്‍ മാത്രമല്ല, ചോദിക്കുന്ന ചോദ്യങ്ങളും പറയുന്ന ഉത്തരങ്ങളും സംഭാഷണങ്ങളും വരെ ജനങ്ങള്‍ക്ക് അറിയണം,’ -  സുപ്രീം കോടതി

മദ്രാസ് ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ പരാതിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യത്തെ കൊവിഡ് രണ്ടാം തരംഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രമാണ് ഉത്തരവാദിയെന്നും അവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും മദ്രാസ് ഹൈക്കോടതി പരാമർശിച്ചിരുന്നു. തമിഴ്നാട്, പശ്ചിമ ബംഗാള്‍ ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് റാലികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടപ്പക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ വിമര്‍ശനം.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick