Digital Malayali Web Desk November 23, 2022, 01:49 p.m.
അമ്മ എന്ന സംഘടനയുടെ കൂട്ടായ്മയും ഈ സിനിമയിലൂടെ പ്രകടമായിരുന്നു. എല്ലാ ആർട്ടിസ്റ്റുകളും തിരക്കുള്ളവരാണ്. എല്ലാവരുടെ സിനിമകളുടെയും ഷെഡ്യൂൾ ബ്രേക്ക് ചെയ്തിട്ടുണ്ട്.
മലയാള സിനിമയിൽ ഒരിക്കൽ മാത്രം സംഭവിച്ച അത്ഭുതമായാണ് ട്വന്റി ട്വന്റി എന്ന സിനിമയെ ആരാധകർ കാണുന്നത്. ഒട്ടുമിക്ക താരങ്ങളും ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ച സിനിമ ആണ് ഇത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങി വമ്പൻ താരങ്ങൾ അണിനിരന്ന സിനിമ റെക്കോഡ് കലക്ഷനും നേടി.
ഇപ്പോഴിതാ സിനിമയെ പറ്റി സംസാരിച്ചിരിക്കുകയാണ് ട്വന്റി ട്വന്റിയുടെ അസിസ്റ്റന്റ് ക്യാമറാമാൻ ആയ അനിയൻ ചിത്രശാല. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് അനിയൻ ചിത്രശാലയുടെ വെളിപ്പെടുത്തൽ.
“അമ്മ എന്ന സംഘടനയുടെ കൂട്ടായ്മയും ഈ സിനിമയിലൂടെ പ്രകടമായിരുന്നു. എല്ലാ ആർട്ടിസ്റ്റുകളും തിരക്കുള്ളവരാണ്. എല്ലാവരുടെ സിനിമകളുടെയും ഷെഡ്യൂൾ ബ്രേക്ക് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഒരു ഭാഷയിലും അത് നടക്കുമെന്ന് തോന്നുന്നില്ല.
പക്ഷെ ട്വന്റി ട്വന്റിക്ക് എല്ലാ ആർട്ടിസ്റ്റുകളും അവരുടെ സിനിമ നിർത്തി വന്ന് അഭിനയിച്ചു. ദിലീപേട്ടൻ അതിന്റെ നിർമാതാവ് ആയത് കൊണ്ടാണ് ഇത്തരം ഒരു സിനിമ മുന്നോട്ട് കൊണ്ട് പോവാനായത്. കാരണം എല്ലാ ആർട്ടിസ്റ്റുകളോടും വളരെ അടുത്ത സൗഹൃദം കീപ്പ് ചെയ്യുന്ന ആളാണ് ദിലീപേട്ടൻ.
ദിലീപേട്ടനുൾപ്പെടെ സിനിമയിൽ വേഷം ചെയ്ത എല്ലാവരുടെയും ഭാഗം ഗംഭീരമായിട്ടുണ്ട്. നയൻതാരയുടെ സോങിൽ രാജു വരുന്നുണ്ട്, ചാക്കോച്ചൻ വരുന്നുണ്ട്. നമ്മളെ സംബന്ധിച്ചിടത്തോളം രാവിലെ നോക്കുന്നത് പിറ്റേ ദിവസം പുതിയ താരങ്ങൾ ആരൊക്കെ ഉണ്ടെന്നാണ്. ഒരു സിനിമയിൽ ഇവരെല്ലാവരും വരികയല്ലേ. വേറെ സീനുകളുടെ ഷൂട്ടിനിടെ ആണ് പലരും വന്നത്.
അന്നെടുക്കേണ്ട സീൻ മഴ ആയാലും വെയിലായാലും തീർത്തില്ലെങ്കിൽ നാളെ ആർട്ടിസ്റ്റ് ഇല്ല. അതൊരു ചലഞ്ച് ആണ്. അങ്ങനെ പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.

ഒരു ഫ്ലോറിൽ ആണ് അത് ഷൂട്ട് ചെയ്തത്. ഫുൾ എസി ചെയ്താണ് ആ പാട്ട് ഷൂട്ട് ചെയ്തത്. അന്നത്തെ കാലത്ത് ഒരു മലയാള സിനിമ ഒരു ഫ്ലോർ മൊത്തം എസി ചെയ്ത് ഷൂട്ട് ചെയ്യുകയെന്ന് പറഞ്ഞാൽ പ്രാക്ടിക്കൽ അല്ല. ട്വന്റി ട്വന്റിയുടെ പ്രത്യേകത ഇൻഡോറിൽ വരുന്ന എല്ലാ സീനുകളിലും എസി ഉണ്ടാവും. എല്ലാവരും സെലിബ്രിറ്റികളായ സൂപ്പർസ്റ്റാറുകളാണ്. ഈ പാട്ട് എടുക്കുമ്പോഴും ഫുൾ എയർ കണ്ടീഷൻ ചെയ്തു എന്നും അനിയൻ ചിത്രശാല പറഞ്ഞു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.