Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


വരന് രണ്ടിന്‍റെ ഗു​ണനപ്പട്ടിക അറിയില്ല; വിവാഹപന്തലില്‍ നിന്നും ഇറങ്ങിപ്പോയി വധു

janmabhumi-ad

Digital Malayali Web Desk May 04, 2021, 12:53 p.m.

വരന്‍റെ കുടുംബം അയാളുടെ വിദ്യാഭ്യാസ യോഗ്യത മറച്ചുവെക്കുകയായിരുന്നു. അയാള്‍ സ്​കൂളിന്‍റെ പടി പോലും കടന്നിട്ടുണ്ടാകില്ല


മഹോബ (ഉത്തര്‍പ്രദേശ്​): ഗണിതത്തിന്‍റെ ബാലപാഠങ്ങള്‍ പോലും അറിയാത്ത ഒരാളെ തനിക്ക് വരനായി ​ വേണ്ടെന്ന്​ വെച്ച്‌ ഉത്തര്‍പ്രദേശ് പെണ്‍കുട്ടി .മഹോബ ജില്ലയിലെ ധാര്‍വാര്‍ ഗ്രാമത്തിലാണ്​ സംഭവം. 

ശനിയാഴ്ച വൈകുന്നേരം വരന്‍ വിവാഹമണ്ഡപത്തിലെത്തിയപ്പോഴാണ് വധുവിന് ഇയാളുടെ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയം തോന്നിയത്. രണ്ടിന്റെ ഗുണനപ്പട്ടികയാണ് യുവതി ഇയാളോട് ചോദിച്ചത്. എന്നാല്‍ വരന് ഗുണനപ്പട്ടിക അറിയില്ലായിരുന്നു.

ഇതോടെ വിവാഹം മുടങ്ങുകയായിരുന്നു. വരന്‍ മഹോബ ജില്ലയിലെ ധവാര്‍ ഗ്രാമത്തില്‍ നിന്നുള്ളയാളായിരുന്നു. രണ്ട് കുടുംബങ്ങളിലെ ബന്ധുക്കളും പ്രദേശവാസികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. മാല ചാര്‍ത്താനിരിക്കെയാണ് ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനകാര്യങ്ങള്‍ പോലും അറിയാത്ത ഒരാളെ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് മണവാട്ടി മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.

‘വരന്‍റെ കുടുംബം അയാളുടെ വിദ്യാഭ്യാസ യോഗ്യത മറച്ചുവെക്കുകയായിരുന്നു. അയാള്‍ സ്​കൂളിന്‍റെ പടി പോലും കടന്നിട്ടുണ്ടാകില്ല. വരന്‍റെ കുടുംബം ഞങ്ങളെ ചതിച്ചു. സാമൂഹത്തിന്‍റെ കുറ്റപ്പെടുത്തലുകളും മറ്റും മാനിക്കാതെ എന്‍റെ ധീരയായ സഹോദരി വിവാഹം വേണ്ടെന്ന്​ വെച്ചു’ -വധുവിന്‍റെ ബന്ധുവായ പെണ്‍കുട്ടി പറഞ്ഞു.

അതെ സമയം സംഭവത്തില്‍ ഇരു കുടുംബങ്ങളും ചേര്‍ന്ന്​ വിഷയം ഒത്തുതീര്‍പ്പാക്കിയതിനാല്‍ പൊലീസ്​ കേസ്​ രജിസ്റ്റര്‍ ചെയ്​തില്ല. പരസ്​പരം കൈമാറിയ ആഭരണങ്ങളും സമ്മാനങ്ങളും തിരികെ നല്‍കാമെന്ന വ്യവസ്​ഥയിലായിരുന്നു ഒത്തുതീര്‍പ്പ്​.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick