Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


രക്താർബുദം ബാധിച്ചു മരിച്ച 15 വയസ്സു മാത്രമുള്ള ‘സൈബർ അപ്പസ്തോലൻ ‘കാർലോ വിശുദ്ധപദവിയിലേക്ക്.വാഴ്ത്തപ്പെട്ടവനായി പ്രഖൃാപിച്ചു

janmabhumi-ad

Digital Malayali Web Desk October 24, 2020, 05:29 p.m.

കാര്‍ളോയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ കത്ത് കര്‍ദ്ദിനാള്‍ വായിച്ചുകഴിഞ്ഞപ്പോൾ, വലിയ കരഘോഷമാണ് മുഴങ്ങിയത്


അസീസ്സി: അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള ബസിലിക്കയ്ക്കകത്തും പുറത്തു തടിച്ചുകൂടിയ മൂവായിരത്തോളം വിശ്വാസികളെയും ലോകമെമ്പാടു നിന്നും മാധ്യമങ്ങള്‍ മുഖേന പങ്കുചേര്‍ന്ന പതിനായിരങ്ങളെയും സാക്ഷിയാക്കി ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച് വിശുദ്ധ പദവിയിലേക്ക് അടുക്കുന്ന 'ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍' കാര്‍ളോ അക്യുറ്റിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ നിര്‍ദ്ദേശ പ്രകാരം അസീസ്സി ബസിലിക്കയുടെ പൊന്തിഫിക്കല്‍ പ്രതിനിധിയും റോമിന്റെ മുന്‍ വികാരി ജനറാളുമായ കർദ്ദിനാൾ അഗസ്തീനോ വല്ലീനിയാണ് വാഴ്ത്തപ്പെട്ട പ്രഖ്യാപനം നടത്തിയത്. കാര്‍ളോയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ കത്ത് കര്‍ദ്ദിനാള്‍ വായിച്ചുകഴിഞ്ഞപ്പോൾ, വലിയ കരഘോഷമാണ് മുഴങ്ങിയത്.

ബസിലിക്കയുടെ ആദ്യ നിരയിൽ, കാർളോ അക്യുട്ടിസിന്റെ മാതാപിതാക്കളും സഹോദരങ്ങളും നിലയുറപ്പിച്ചതു അത്യഅപൂര്‍വ്വ കാഴ്ചയായി. തങ്ങളുടെ മകനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത് കാണാന്‍ അവസരം ലഭിച്ച മാതാപിതാക്കളായ ആൻഡ്രിയ അക്യുറ്റിസ് അന്റോണിയ സൽസാനോ ദമ്പതികളുടെ മുഖത്ത് സന്തോഷം നിറഞ്ഞു തുളുമ്പുന്നുണ്ടായിരിന്നു. കാര്‍ളോയുടെ സഹോദരങ്ങളായ 9 വയസ്സുള്ള മക്കളായ ഫ്രാൻസെസ്ക, മിഷേൽ എന്നിവരും ഇവരുടെ സമീപത്തുണ്ടായിരിന്നു. കോവിഡ് പശ്ചാത്തലത്തില്‍ ദേവാലയത്തിനകത്തേക്ക് വിശ്വാസികള്‍ക്ക് നിയന്ത്രമുണ്ടായിരിന്നു. വിശുദ്ധ ഫ്രാൻസിസിന്റെ ബസിലിക്കയുടെ മുന്നിലും വശങ്ങളിലുമായി മാസ്ക് ധരിച്ച തീർത്ഥാടകര്‍ തമ്പടിച്ചിരിന്നു. കൂറ്റന്‍ സ്ക്രീനിലൂടെയാണ് ഇവര്‍ ശുശ്രൂഷകളില്‍ പങ്കുചേര്‍ന്നത്. മരണദിവസമായ ഒക്ടോബർ 12നായിരിക്കും വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസിന്റെ തിരുനാള്‍ എല്ലാ വർഷവും സഭ കൊണ്ടാടുക.


 


 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick