Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


അമിത് ഷാ എത്തുമ്പോൾ തലശേരിയിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല; ജില്ലാ പ്രസിഡന്റിന്റെ പത്രിക തള്ളി; വൻ തിരിച്ചടി

janmabhumi-ad

Digital Malayali Web Desk March 21, 2021, 08:08 a.m.

പത്രികയിൽ (ഫോം എ) ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ലാത്തതിനാലാണ് കാരണം. സ്ഥാനാർഥിയില്ലാതായതോടെ അമിത് ഷാ തലശേരി സന്ദര്‍ശനം ഒഴിവാക്കും.


നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സമര്‍പ്പിച്ച തലശേരി ബിജെപി സ്ഥാനാർഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലശേരിയിൽ ഈ മാസം 25ന് പ്രചാരണത്തിനെത്താനിരിക്കെയാണ് പത്രിക തള്ളിയത്. ഇതോടെ പാർട്ടി പ്രതിസന്ധിയിലായി. പത്രികയിൽ (ഫോം എ) ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ലാത്തതിനാലാണ് കാരണം. കണ്ണൂർ ജില്ലാ പ്രസിഡന്റ് കൂടിയാണ് എൻ. ഹരിദാസ്. സ്ഥാനാർഥിയില്ലാതായതോടെ അമിത് ഷാ തലശേരി സന്ദര്‍ശനം ഒഴിവാക്കും.

സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ലാത്തതിനാൽ ഗുരുവായൂരിലെ സ്ഥാനാർഥിയായ മഹിളാമോർച്ച അധ്യക്ഷ നിവേദിതയുടെ പത്രികയും തള്ളി. ഒപ്പിന്റെ കാര്യത്തിൽ പാർട്ടിയിലും വിവാദം ഉയരുകയാണ്. ചിലയിടങ്ങളിൽ മാത്രം എങ്ങനെ ഒപ്പില്ലാതായി എന്നും, സമയം അവസാനിക്കുന്നതിനു മുൻപ് പകരം കത്തു നൽകാൻ കഴിയാത്തതെന്തെന്നും ചോദ്യമുയരുകയാണ്.

ക്ലറിക്കൽ പിഴവാണെന്നാണ് ചില നേതാക്കളുടെ വിശദീകരണം. ഡമ്മി സ്ഥാനാർഥികളും ഇതേ ഫോമാണ് ഉപയോഗിക്കുന്നത് എന്നതിനാൽ അവരുടെ പത്രികയും സ്വീകരിച്ചിട്ടില്ല. പത്രികകളുടെ സൂക്ഷ്മപരിശോധന മറ്റന്നാള്‍ അവസാനിക്കും.

ബിജെപിക്കു വോട്ടുള്ള കണ്ണൂരിലെ മണ്ഡലങ്ങളിലൊന്നാണ് തലശേരി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വി.കെ.ശ്രീജന് 22125 വോട്ട് ലഭിച്ചിരുന്നു. സിറ്റിങ് എംഎൽഎ എ.എൻ. ഷംസീറാണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫിനുവേണ്ടി കെ.പി. അരവിന്ദാക്ഷൻ ആണ് മത്സരിക്കുന്നത്.

 

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick