Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ദയനീയ പരാജയം! ബിജെപിയില്‍ പൊട്ടിത്തെറികൾ ഉറപ്പ്!

janmabhumi-ad

Digital Malayali Web Desk May 03, 2021, 10:03 a.m.

ഏറെ അവകാശവാദങ്ങളുയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട് ബിജെപി നിയമസഭയിലെ ഉള്ള പ്രാതിനിധ്യം കൂടി നഷ്ടപ്പെട്ടതോടെ സംപൂജ്യരായി.


നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏകസിറ്റിംഗ് സീറ്റ് കൂടി  നഷ്ടപ്പെട്ടതോടെ പൂര്‍ണമായി തകര്‍ന്നടിഞ്ഞ് ബിജെപി. വിജയപ്രതീക്ഷ ഉണ്ടായിരുന്ന എല്ലാ മണ്ഡലങ്ങളിലും കനത്ത തിരിച്ചടിയാണ് പാർട്ടി നേരിട്ടത്.

ഏറെ അവകാശവാദങ്ങളുയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട് ബിജെപി നിയമസഭയിലെ ഉള്ള പ്രാതിനിധ്യം കൂടി നഷ്ടപ്പെട്ടതോടെ സംപൂജ്യരായി.

നേമം ഉള്‍പ്പെടെ ആറിടങ്ങളില്‍ രണ്ടാംസ്ഥാനത്ത് വരാന്‍ കഴിഞ്ഞത് മാത്രമാണ് പാർട്ടിയുടെ ഏക നേട്ടം. രാജഗോപാലിന് പകരം കുമ്മനത്തെ ഇറക്കിയുള്ള നേമത്തെ പരീക്ഷണം ഫലം കണ്ടില്ല എന്നത് വലിയ പരാജയം ആയിരുന്നു.

ശക്തമായ ത്രികോണമത്സരം നടന്നപ്പോള്‍  മികച്ച സംഘടനാ സംവിധാനമുള്ള മണ്ഡലത്തില്‍ പോലും പാര്‍ട്ടിക്ക് അതിജീവിക്കാന്‍ കഴിയാഞ്ഞത് നേതൃത്വത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

തിരുവനന്തപുരം ജില്ലയില്‍ കഴക്കൂട്ടത്ത് വിജയിക്കുമെന്ന് അവകാശ വാദങ്ങൾ ഉയർത്തിയ ശോഭാ സുരേന്ദ്രന് വന്‍പരാജയമാണ് നേരിടേണ്ടി വന്നത്. ശബരിമല വിവാദങ്ങൾ പോലും പ്രചരണവിഷയമാക്കിയിട്ടും കഴിഞ്ഞ തവണത്തേക്കാള്‍ കനത്ത പരാജയം കൈവരിച്ചത് പാര്‍ട്ടിയെ വരും ദിനങ്ങള്‍ കലുഷിതമാക്കുമെന്ന് ഉറപ്പാണ്.  

രണ്ടിടത്ത് മത്സരിച്ച സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പോലും രണ്ടും മൂന്നും സ്ഥാനങ്ങളിലൊതുങ്ങേണ്ടി വന്നു. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ 83 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു തോല്‍വിയെങ്കില്‍ ഇത്തവണ 700 ആയി. കോന്നിയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും പരാജയങ്ങളുടെ ആക്കം കൂട്ടുകയാണ്.

കാസര്‍ഗോഡ് മണ്ഡലത്തില്‍ ജി്ല്ലാ അധ്യക്ഷന്‍ കൂടിയായ ശ്രീകാന്ത് രണ്ടാം സ്ഥാനത്തെത്തി. തൃശൂരില്‍ സുരേഷ് ഗോപി ഇടയ്ക്ക് ലീഡെടുത്തെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല.

പാലക്കാട് തുടക്കത്തിൽ ആറായിരം വോട്ടിന് വരെ മുന്നിട്ട് നിന്ന മെട്രോമാൻ ഇ ശ്രീധരൻ  അവസാന റൗണ്ടുകളിൽ മൂവായിരത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.  

എംഎല്‍എ ഓഫീസ് വരെ തുടങ്ങാനുള്ള ധൈര്യം കാട്ടാന്‍ ഇ ശ്രീധരന് നല്‍കിയ ആത്മവിശ്വാസം എന്തെന്ന ചോദ്യം മാത്രമാണ്  ബാക്കിനിൽക്കുമ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളുടെ അഭിഷേകമാണ്.

പാർട്ടിക്ക് ഇത്തവണ വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്ന മറ്റൊരു മണ്ഡലമായിരുന്നു  മലമ്പുഴ. പക്ഷേ അവിടെയും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.  കൊല്ലം ജില്ലയിലെ ശക്തികേന്ദ്രമായ ചാത്തന്നൂരും രണ്ടാം സ്ഥാനത്തൊതുങ്ങി. 35 സീറ്റുനേടിയാല്‍ ഇത്തവണ അധികാരം പിടിക്കുമെന്ന വാദമായിരുന്നു പ്രചരണഘട്ടത്തില്‍ ആദ്യാവസാനം നേതാക്കള്‍ ഉയര്‍ത്തിയിരുന്നത്. രണ്ടക്കത്തിലേക്ക് അംഗബലം എത്തുമെന്ന് കേന്ദ്രനേതൃത്വത്തിന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

എന്ത് വിലകൊടുത്തും ശക്തിവര്‍ധിപ്പിക്കാന്‍ കേന്ദ്രം സര്‍വ്വസന്നാഹനങ്ങളും ഇറക്കിയിട്ടും മന്ത്രിമാര്‍ ക്യാമ്പ് ചെയ്ത് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചിട്ടും ഇന്നുവരെ കേരളം കണ്ടിട്ടില്ലാത്ത തരത്തില്‍ പണമിറക്കി പ്രചരണം കൊഴിപ്പിച്ചിട്ടും നേരിട്ട ഈ കനത്ത തിരിച്ചടി കേന്ദ്രനേതൃത്വത്തിന് മുന്നില്‍ സംസ്ഥാന നേതാക്കള്‍ മറുപടി പറയേണ്ടി വരുമെന്ന് നിസംശയം പറയാം. ദയനീയമായ ഈ പരാജയം പാർട്ടിക്കുള്ളില്‍ പൊട്ടിത്തെറി തീര്‍ക്കുമെന്നുറപ്പാണ്.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick