Digital Malayali Web Desk November 23, 2020, 01:05 p.m.
ഭാര്യയുടെയും ബിനാമിയുടെയും സ്വത്തുക്കളും കണ്ടുകെട്ടാനാണ് എൻഫോഴ്സ്മെന്റ് തീരുമാനമെടുത്തിരിക്കുന്നത്
തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് തീരുമാനം. ബിനീഷിന്റെ തിരുവനന്തപുരത്തെ മരുതന്‍കുഴിയിലെ വീടും സ്വത്തുവകകളും കണ്ടു കെട്ടും. ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്ട്രേഷന് ഐജിക്ക് ഇഡി കത്തു നല്കി. ഭാര്യയുടെയും ബിനാമിയുടെയും സ്വത്തുക്കളും കണ്ടുകെട്ടാനാണ് എൻഫോഴ്സ്മെന്റ് തീരുമാനമെടുത്തിരിക്കുന്നത്. കളളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് നടപടി
ബിനീഷിന്റെ സ്വത്തുവകകളുമായി ബന്ധപ്പെട്ട് നേരത്തെയും ഇ.ഡി രജിസ്ട്രേഷന് ഐജിക്ക് കത്തു നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ നിര്‍ദേശം നല്‍കിയത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ മാസമാണ് ബിനീഷിന്റെ ആസ്തിവകകളുടെ കൈമാറ്റം മരവിപ്പിച്ചുകൊണ്ട് കൊച്ചി ഇ.ഡി ഓഫീസ് സസ്ഥാന രജിസ്ട്രേഷന് വകുപ്പിന് കത്ത് നല്‍കിയിരുന്നത്. സ്വാഭാവിക നടപടിക്രമം അനുസരിച്ച് അറസ്റ്റ് നടന്ന് 90 ദിവസത്തിനകം കണ്ടുകെട്ടല്‍ നടപടികള്‍ ഇ.ഡി പൂര്‍ത്തീകരിക്കും. ഇതിന്റെ ഭാഗമായാണ് കേസില്‍ ഉള്‍പ്പെട്ടവരുടെ ആസ്തിവകകള്‍ കണ്ടുകെട്ടാനുള്ള ഇഡിയുടെ തീരുമാനം. മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ആസ്തിവകകളും കണ്ടുകെട്ടും.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.