Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ബിനീഷിന്‍റെ അക്കൗണ്ടിൽ ഭീമമായ തുക നിക്ഷേപിച്ചു;ബിനീഷ് കോടിയേരിയുടെ ഡ്രൈവറെയും ചോദ്യം ചെയ്യണം; ഇ.ഡി

janmabhumi-ad

Digital Malayali Web Desk November 12, 2020, 10:38 a.m.

ഡെബിറ്റ് കാർഡ് നൽകിയ ഇൻഡസ്ഇൻഡ് ബാങ്കിൽനിന്നു ലഭിച്ച വിവരപ്രകാരം അക്കൗണ്ടിൽ പണം നിക്ഷേപിച്ചത് ബിനീഷ് കോടിയേരിയുടെ ഡ്രൈവർ അനിക്കുട്ടനാണെന്ന് കണ്ടെത്തി


ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ബിനീഷിന്‍റെ ഡ്രൈവറായ അനി കുട്ടനെയും സുഹൃത്ത് എസ്. അരുണിനെയും ചോദ്യം ചെയ്യണം. ഇവർ രണ്ടുപേരും ബിനീഷിന്‍റെ അക്കൗണ്ടിൽ ഭീമമായ തുക നിക്ഷേപിച്ചിട്ടുണ്ടെന്ന് ഇ.ഡി കണ്ടെത്തി. ഇന്നലെ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെടുത്ത മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാർഡുമായി ബന്ധപ്പെട്ട അക്കൗണ്ടിൽവന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് ഇ.ഡി. ബെംഗളൂരു പ്രത്യേക കോടതിയെ അറിയിച്ചു. ഡെബിറ്റ് കാർഡ് നൽകിയ ഇൻഡസ്ഇൻഡ് ബാങ്കിൽനിന്നു ലഭിച്ച വിവരപ്രകാരം അക്കൗണ്ടിൽ പണം നിക്ഷേപിച്ചത് ബിനീഷ് കോടിയേരിയുടെ ഡ്രൈവർ അനിക്കുട്ടനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏഴുലക്ഷം രൂപ ബിനീഷ് നൽകിയതാണെന്നും മൊഴിയുണ്ട്. 

എന്നാൽ, അക്കൗണ്ടിലേക്കുവന്ന മറ്റുനിക്ഷേപങ്ങളുടെ ഉറവിടത്തെക്കുറിച്ച് ബിനീഷ് വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ അനിക്കുട്ടനെ ചോദ്യംചെയ്യേണ്ടതുണ്ടെന്നും പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഇ.ഡി. ചൂണ്ടിക്കാട്ടി. ബിനീഷിന് ജാമ്യം ലഭിച്ചാൽ ഡ്രൈവറെ സ്വാധീനിച്ച് തെളിവുകൾ നശിപ്പിക്കുമെന്നും ബിനീഷിന്റെ വീട്ടിൽനിന്നു ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.  സാമ്പത്തിക ഇടപാട് നടത്തിയവരെ ബിനീഷുമായി ഒന്നിച്ചിരുത്തി ചോദ്യംചെയ്യേണ്ടതുണ്ടെന്നും ജാമ്യം ലഭിച്ചാൽ അന്വേഷണത്തിൽനിന്നു രക്ഷപ്പെടാൻ ബിനീഷ് രാജ്യംവിടാൻ സാധ്യതയുണ്ടെന്നും ഇ.ഡി. റിപ്പോർട്ടിൽ പറയുന്നു.

ബിനീഷിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എസ്. അരുൺ എന്ന വ്യക്തി വൻതുക നിക്ഷേപിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ അരുണിൽനിന്നു മൊഴിയെടുക്കണം. ഇതുസംബന്ധിച്ച് ബിനീഷ് നൽകിയ മൊഴി തൃപ്തികരമല്ല. ജാമ്യം ലഭിച്ചാൽ ബിനീഷ് അരുണിനെ സ്വാധീനിച്ച് തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്. അന്വേഷണത്തോട് ബിനീഷ് സഹകരിക്കുന്നില്ല. ആരോഗ്യകാരണങ്ങൾപറഞ്ഞ് ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ്. ലഹരിമരുന്നുകേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപിന്റെ അക്കൗണ്ടിലേക്ക് കേരളത്തിൽനിന്നാണ് വൻതുക നിക്ഷേപമായി വന്നത്. കേരളത്തിൽ വിശദമായ അന്വേഷണം നടത്താൻ കഴിഞ്ഞിട്ടില്ല. ബിനീഷ് കോടിയേരി ബെംഗളൂരുവിൽ ആരംഭിച്ച രണ്ടുകമ്പനികളുടെപേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടില്ലെന്നും ഇവയുടെ പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കേണ്ടതുണ്ടെന്നും ഇ.ഡി. പറയുന്നു. 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick