Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & cultureസിനിമ, രാഷ്‌ട്രീയം തുടങ്ങി സകലമേഖലകളിലും സ്വാധീനം, എന്നും വിവാദ പുരുഷന്‍; ഒടുക്കം ബിനീഷിനെ വളഞ്ഞു പിടിച്ച് ഇഡി

janmabhumi-ad

Digital Malayali Web Desk October 29, 2020, 09:01 p.m.

സിനിമ, രാഷ്‌ട്രീയം തുടങ്ങി സകലമേഖലകളിലും സ്വാധീനം, എന്നും വിവാദ പുരുഷന്‍; ഒടുക്കം ബിനീഷിനെ വളഞ്ഞു പിടിച്ച് ഇഡി


തിരുവനന്തപുരം:  ചെകുത്താനും കടലിനും ഇടയിൽ എന്ന് പറയേണ്ടിവരും കേരളത്തിലെ നിലവിലെ സി പി എമ്മിന്റെ അവസ്ഥയെ. എം ശിവശങ്കറിന്റെ അറസ്‌റ്റിനെ എങ്ങനെ ന്യായീകരിക്കും എന്ന് തലപുകയ‌്ക്കുന്നതിനിടെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌‌ടറേറ്റ് അറസ്‌റ്റ് ചെയ‌്തത്. ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ ഇഡി കസ്‌റ്റഡിയിലെടുത്തതും മണിക്കൂറുകൾക്കുള്ളിൽ അറസ്‌റ്റ് രേഖപ്പെടുത്തിയത്.

എന്നും വിവാദങ്ങളില്‍ നിറഞ്ഞ് നിന്ന പേരാണ്  ബിനീഷ്  കോടിയേരിയുടേത്. വിദ്യാര്‍ഥി കാലം മുതല്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ബിനീഷ് തന്റെ ചെയ്തികളില്‍ പലപ്പോഴും കോടിയേരി ബാലകൃഷ്ണന്റെ മകന്‍ എന്നത് കൊണ്ടു മാത്രം സി.പി.എം നേതൃത്വത്തിനും മറുപടി പറയേണ്ടി വന്നത് വലിയ തലവേദയും ഉണ്ടാക്കിയിരുന്നു.   എന്നാല്‍ ബെംഗളൂരു മയക്ക് മരുന്ന് കേസുമായി ബന്ധപെട്ട ആരോപണം ബിനീഷിനെതിരേ വന്നതോടെ ഇനി സ്വന്തം നിലയ്ക്ക് നേരിട്ടുകൊള്ളണം എന്നായി സി.പി.എം നേതൃത്വവും ഒപ്പം പിതാവ് കൂടിയായ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. 

സി പി എമ്മിൽ ചുമതലകളൊന്നുമില്ലെങ്കിലും പാർട്ടി സമ്മേളനങ്ങളിൽ ബിനീഷ് മുടങ്ങാതെ പങ്കെടുക്കാറുണ്ട്. ഇടക്കാലത്ത് പല സിനിമകളിലും തല കാണിച്ച ബിനീഷ് ഗൾഫ് കേന്ദ്രീകരിച്ചുളള പ്രവാസി വ്യവസായികളുമായുളള ബന്ധങ്ങളുടെ പേരിലും വാർത്തകൾ സൃഷ്ടിച്ചിട്ടുണ്ട്.

സ്വർണക്കടത്തുകേസിൽ സ്വപ്ന അറസ്റ്റിലായ ജൂലായ് 10 ന് ബിനീഷ് കോടിയേരി തന്നെ വിളിച്ചുവെന്നാണ് മയക്കുമരുന്ന് കേസിലെ മുഖ്യ പ്രതി അനൂപ് മുഹമ്മദിന്റെ മൊഴി. അനൂപുമായി ബന്ധമുണ്ടെന്നും ഹോട്ടൽ തുടങ്ങാൻ പണം വാങ്ങിയിരുന്നുവെന്നും ബിനീഷും സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞതവണത്തെ ചോദ്യം ചെയ്യലിൽ, അനൂപ് മുഹമ്മദിന് പണം നൽകിയവരിൽ ഭൂരിഭാഗവും ബിനീഷ് കോടിയേരിയുമായി ബന്ധമുള്ളവരാണെന്ന വിവരം പുറത്തുവന്നിരുന്നു. ബംഗളൂരു ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ടുള്ള പണമിടപാടുകളെപ്പറ്റി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദ് അടക്കമുള്ളവരെ ചോദ്യം ചെയ്തത്. അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി ബിനീഷിലേയ്‌ക്കെത്തിയത്.

കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ മകന്റെ പേരിലുളള പല ക്രിമിനൽ കേസുകളും പിൻവലിച്ചതായി ആക്ഷേപമുയർന്നിരുന്നു. മകനെതിരേയുള്ള ക്രിമിനല്‍ കേസുകളടക്കം പിന്‍വലിച്ച് അനധികൃതമായി പാസ്‌പോര്‍ട്ട് ലഭ്യമാക്കാന്‍ നടപടിയെടുത്തതായിരുന്നു രാഷ്ട്രീയ കേരളം ഒരു കാലത്ത് ഏറെ ചര്‍ച്ച ചെയ്തത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു ആരോപണത്തിന് പിന്നില്‍. ബിനീഷിനെതിരേയുള്ള ആറ് ക്രിമിനല്‍ കേസ് പിന്‍വലിച്ചെന്നും അങ്ങനെ ക്രമവിരുദ്ധമായി പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചുവെന്നുമായിരുന്നു തിരുവഞ്ചൂര്‍  രാധാകൃഷ്ണന്‍ പറഞ്ഞിരുന്നത്. 

അതേസമയം മലയാളിയായ വന്‍ വ്യവസായിയുടെ ഗള്‍ഫിലെ സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയൊന്നും  ഇല്ലാതിരുന്ന ബിനീഷ് ഉന്നത പദവികളിലിരുന്നതും വലിയ ചര്‍ച്ചയായി. ഇതിന് പിന്നില്‍ കോടിയേരി ബാലകൃഷ്ണന്റേയും വ്യവസായിയുടേയും വഴി വിട്ട ബന്ധമായിരുന്നുവെന്നും ആരോപണമുണ്ടായി. എല്ലാം ആരോപണങ്ങള്‍ എന്ന് മാത്രമെന്ന് പറഞ്ഞ് സി.പി.എം ബിനോയിക്ക് പ്രതിരോധം തീര്‍ത്തു. പിന്നെ കണ്ണടച്ച് തുറക്കുന്ന സമയം വേണ്ടി വന്നില്ല ബിനീഷിന്റെ വ്യാപാര ബന്ധങ്ങള്‍ വളരാന്‍ എല്ലാം ദുരൂഹം.  

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick