Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ബിസിനസ് മറയാക്കി കള്ളപ്പണം വെളുപ്പിച്ചു ; ബിനീഷ് കൊടിയേരിക്കെതിരെ കൂടുതല്‍ തെളിവുകളുമായി എന്‍ഫോഴ്‌സ്‌മെന്റ് : ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും

janmabhumi-ad

Digital Malayali Web Desk October 30, 2020, 09:15 a.m.

കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകള്‍ ചേര്‍ത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷ് കോടിയേരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


ബംഗളൂരു: ബിനീഷ് കോടിയേരി ബിസിനസ് മറയാക്കി കള്ളപ്പണം വെളുപ്പിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുഹമ്മദ് അനൂപിന്റെ ബിനാമിയാക്കി കമ്ബനികള്‍ തുടങ്ങിയത് ബിനീഷ് കോടിയേരിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി.

കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകള്‍ ചേര്‍ത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷ് കോടിയേരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിവിധ അകൗണ്ടുകളില്‍ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൊണ്ടിലേക്ക് പണമെത്തിയതായി ഇഡി കണ്ടെത്തി.

ഈ അക്കൗണ്ടുകളില്‍ പലതും ഇപ്പോള്‍ നിര്‍ജീവമാണ്. അനൂപിന്റെ ഷെല്‍ കമ്ബനികളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. 2015 ല്‍ തുടങ്ങിയ ബി കാപിറ്റലും, എവിജെ ഹോസ്പിറ്റാലിറ്റീസും എന്തിന് വേണ്ടിയാണ് തുടങ്ങിയതെന്ന് ഇഡി അന്വേഷിക്കും. കടലാസ് കമ്ബനികള്‍ തുടങ്ങി, മയക്കുമരുന്ന് കച്ചവടത്തിന് മറയാക്കിയോ എന്ന് അന്വേഷിക്കും.

കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. ശാന്തി നഗറിലെ എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്തേക്ക് എത്തിച്ചാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. അനൂപിന്റെ അക്കൗണ്ടിലേക്കെത്തിയ പണത്തെ കുറിച്ചും ബംഗളൂരുവില്‍ ബിനീഷ് തുടങ്ങിയ കമ്ബനികളെ കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിയും. അതേസമയം മയക്കു മരുന്ന് ഇടപാടില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും കേസെടുക്കും.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick