Digital Malayali Web Desk April 02, 2023, 12:39 p.m.
ജയിൽ വസ്ത്രവുമണിഞ്ഞ് അകത്ത് നൃത്തം ചെയ്യുകയാണ് റിനോഷും എയ്ഞ്ചീനയും. ഗാനം ആലപിച്ചത് എയ്ഞ്ചലീനയാണ്
ബിഗ് ബോസ് മലയാളം സീസൺ 5 ലെ ആദ്യ ആഴ്ചയ്ക്കു ശേഷമുള്ള ജയിൽവാസത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏകദേശം ഒരാഴ്ച പിന്നിടുമ്പോൾ ആദ്യത്തെ ജയിൽ നോമിനേഷൻ എത്തിയത്. ബിഗ് ബോസ് മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ പേര് വോട്ട് ചെയ്തത് റിനോഷ്, എയ്‍ഞ്ചലിൻ എന്നിവർക്കായിരുന്നു. ആദ്യ ആഴ്ചയിലെ മോശം പ്രകടനത്തിന് ആയിരുന്നു ഇവരെ വീട്ടിനുള്ളിൽ ഉള്ളവർ തിരഞ്ഞെടുത്തത്. ജയിൽ വേഷമൊക്കെ ധരിച്ച് ജയിൽ ശിക്ഷ അനുഭവിക്കാൻ അകത്ത് കയറിയ എയ്ഞ്ചലിന്റെയും റിനോഷിന്റെയും വീഡിയോ ആണ് ബിഗ് ബോസ് ഗ്രൂപ്പുകളിൽ ചർച്ചയാകുന്നത്.
ജയിൽ വസ്ത്രവുമണിഞ്ഞ് അകത്ത് നൃത്തം ചെയ്യുകയാണ് റിനോഷും എയ്ഞ്ചീനയും. ഗാനം ആലപിച്ചത് എയ്ഞ്ചലീനയാണ്. മറ്റു മത്സരാർത്ഥികൾ ഇരുവരുടെയും ഡാൻസിനു കൈയ്യടിക്കുന്നതും കാണാം. മാത്രമല്ല ജയിലിനകത്തു വച്ച് ചേട്ടനോട് എനിക്കൊരു ക്രഷുണ്ടെന്നും തനിക്ക് ഒരു പ്രണയബന്ധമില്ലായിരുന്നെങ്കിൽ ഞാൻ ചേട്ടനെ പ്രപ്പോസ് ചെയ്യുമായിരുന്നെന്നും എയ്ഞ്ചലീന പറഞ്ഞു. എന്നാൽ താൻ എയ്ഞ്ചലീനയെ കുഞ്ഞനുജത്തിയായി മാത്രമാണ് കാണുന്നതെന്ന് റിനോഷ് വ്യക്തമാക്കി.
റിനോഷിന്റെയും എയ്ഞ്ചലിന്റെയും ജയിലിലെ വീഡിയോ വൈറലാകുമ്പോഴും, ആരാധകർ റിനോഷിനൊപ്പമാണ്. രണ്ടു പേരും കളങ്കമില്ലാതെ കാര്യങ്ങൾ പറയുന്നുണ്ടെന്നും, റിനോഷ് സാഹചര്യങ്ങളെ അതിഗംഭീരമായി കൈകാര്യം ചെയ്യുന്നുണ്ടെന്നുമാണ് കമന്റുകൾ. ഇതിനിടെ സദാചാരകുരു പൊട്ടുന്ന കമന്റുകളുടെ എത്തുന്നവരും ഉണ്ട്.
അതേസമയം ബിഗ് ബോസ് ആകെ മാറിപ്പോയെന്നും, ഇത്രയധികം പ്രോഗ്രസ്സീവ് ചിന്താഗതി ഉള്ളവരെ എങ്ങനെ തിരഞ്ഞ് പിടിച്ച് എടുത്തതെന്നുമാണ് ബിഗ് ബോസ് ആരാധകർ ചോദിക്കുന്നത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.