Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പത്തു വര്‍ഷക്കാലം ഒറ്റമുറിക്കുള്ളില്‍ ഒളിച്ചു കഴിയേണ്ടി വരിക. അതും പ്രണയത്തിനു വേണ്ടി.... റഹ്‌മാനെ കുറ്റവാളിയാക്കാന്‍ പാടില്ല, അവര്‍ സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുണഞ്ഞോട്ടെ ; പിന്തുണയുമായി ബിന്ദു അമ്മിണി

janmabhumi-ad

Digital Malayali Web Desk June 10, 2021, 09:17 p.m.

ചില സന്തോഷങ്ങള്‍ അത്രമേല്‍ പ്രിയപ്പെട്ടതാവുമ്ബോള്‍ ആണ് മറ്റുചിലഅടിസ്ഥാനസ്വാതന്ത്ര്യങ്ങള്‍ പോലും ഉപേക്ഷിക്കുന്നത്


പാലക്കാട്: സ്നേഹത്തിലായ അയല്‍വാസിയായ യുവാവിന്റെ വീട്ടില്‍ വീട്ടുകാരോ പുറംലോകമോ അറിയാതെ 11 വര്‍ഷം യുവതി ഒളിച്ചുതാമസിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വിചിത്രജീവിതം വിശ്വസിക്കാനാവാതെ ഞെട്ടലിലാണ്​ നാട്ടുകാർ . അയിലൂര്‍ കാരക്കാട്ട് പറമ്ബിലെ റഹ്മാന്‍ (34) എന്ന യുവാവിനെ നെന്മാറ പൊലീസ് കസ്​റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് രഹസ്യങ്ങളുടെ ചുരുള്‍ അഴിഞ്ഞത്.

മാതാപിതാക്കളും സഹോദരിയുമുള്ള വീട്ടില്‍ ത​ന്റെ മുറിയിലാണ്, അയല്‍വാസിയായ സജിത (28) എന്ന യുവതിയെ റഹ്​മാന്‍ പത്തു വര്‍ഷം ഒളിപ്പിച്ചുതാമസിപ്പിച്ചത്.  

അതേസമയം ഇരുവരുടെയും പ്രണയത്തെ അനുകൂലിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയും മറ്റുമായി നിരവധി പേര്‍ രംഗത്തുവരുമ്ബോള്‍ വിഷയത്തില്‍ റഹ്മാനെ വിമര്‍ശിക്കുന്നവരുടെ എണ്ണവും കൂടുതലാണ്.

സജിതയെ ആരുമറിയാതെ തന്റെ വീട്ടില്‍ ഒളിപ്പിച്ചുതാമസിപ്പിച്ചുകൊണ്ട് റഹ്‌മാന്‍ അവരുടെ സ്വാതന്ത്ര്യത്തിന് തടയിടുകയായിരുന്നുവെന്നും അതിലൂടെ മനുഷ്യാവകാശ ലംഘനമാണ് റഹ്‌മാന്‍ നടത്തിയതെന്നുമാണ് വിമര്‍ശനം.

എന്നാല്‍ റഹ്‌മാനെയും സജിതയെയും പിന്തുണച്ചുകൊണ്ട് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി തന്റെ സോഷ്യല്‍ മീഡിയാ കുറിപ്പ് വഴി രംഗത്തെത്തിയിരിക്കുകയാണ്. ഈ വിഷയത്തില്‍ റഹ്‌മാനെ കുറ്റപ്പെടുത്താന്‍ പാടില്ലെന്നും റഹ്മാനും സജിതക്കുമൊപ്പം അല്ലാതെ ഇരവാദം പറയുന്നവര്‍ക്കൊപ്പം നില്‍ക്കാനാവില്ലെന്നുമാണ് ബിന്ദു അമ്മിണി പറയുന്നത്.

കുറിപ്പ് ചുവടെ:

'പത്തു വര്‍ഷക്കാലം ഒറ്റമുറിക്കുള്ളില്‍ ഒളിച്ചു കഴിയേണ്ടി വരിക. അതും പ്രണയത്തിനു വേണ്ടി. റഹ്മാനെ കുറ്റവാളി ആക്കി ചിലര്‍ ചിത്രീകരിച്ചു കണ്ടു. ഇവിടെ സജിത എന്ന സ്ത്രീ അനുഭവിച്ച എല്ലാ വിഷമങ്ങളും ഉള്‍ക്കൊണ്ടു തന്നെ പ്രായപൂര്‍ത്തി ആയ മാനസിക ആരോഗ്യമുള്ള രണ്ടു വ്യക്തികള്‍ സ്വതന്ത്രമായി എടുത്ത തീരുമാനം ആയത് കൊണ്ടും വ്യവസ്ഥയുടെ ഇരകള്‍ ആയത് കൊണ്ടും റഹ്മാനും സജിതക്കുമൊപ്പം അല്ലാതെ ഇരവാദം പറയുന്നവര്‍ക്കൊപ്പം നില്‍ക്കാനാവില്ല.

ചില സന്തോഷങ്ങള്‍ അത്രമേല്‍ പ്രിയപ്പെട്ടതാവുമ്ബോള്‍ ആണ് മറ്റുചിലഅടിസ്ഥാനസ്വാതന്ത്ര്യങ്ങള്‍ പോലും ഉപേക്ഷിക്കുന്നത്. മതവും സമൂഹവും എല്ലാം കൂടി അടിച്ചേല്‍പ്പിച്ച വിലക്കുകള്‍ മറികടക്കുവാന്‍ അവര്‍ അവരുടെ തന്നെ പത്തു വര്‍ഷത്തെ സ്വാതന്ത്ര്യമാണുപേക്ഷിച്ചത്. ഇനി എങ്കിലും അവര്‍ സ്വാതന്ത്ര്യത്തിന്റെ മാധുര്യം നുണഞ്ഞോട്ടെ. ആശംസകള്‍ Sajitha and Rahman.'

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick