Digital Malayali Web Desk October 17, 2022, 10:49 p.m.
വിദൃാർത്ഥികൾ സ്വയം നിർമ്മിച്ച കരകൗശല വസ്തുക്കൾ, വീടുകളിൽ ഉല്പാദിപ്പിച്ച കാർഷിക വിളകളായ പച്ചക്കറികൾ, പഴ വർഗ്ഗങ്ങൾ എല്ലാം സിനേഹചന്തയിൽ വില്പനക്കായി എത്തിച്ചിരുന്നു
ഫേബ മറിയം രാജൻ, അഭിരാമി ബി.എസ്
കോട്ടയം: ആഴ്ചവട്ടം എന്ന പേരിൽ സ്നേഹ കൂട്ടായ്മയിലൂടെ ബി സി എം കോളേജ് വിദൃാർത്ഥികൾ പഠനത്തോടൊപ്പം തൊഴിൽ പരിശീലനം എന്ന സന്ദേശമുയർത്തി കോളേജ് അങ്കണത്തിൽ നടത്തിയ സ്നേഹ ചന്ത ശ്രദ്ധേയമാകുന്നു.
വിദൃാർത്ഥികൾ സ്വയം നിർമ്മിച്ച കരകൗശല വസ്തുക്കൾ, വീടുകളിൽ ഉല്പാദിപ്പിച്ച കാർഷിക വിളകളായ പച്ചക്കറികൾ, പഴ വർഗ്ഗങ്ങൾ എല്ലാം സിനേഹചന്തയിൽ വില്പനക്കായി എത്തിച്ചിരുന്നു.തേങ്ങാ, തേൻ,അച്ചാറുകൾ,നെല്ലിക്കാ, ഏലക്കാ,മഞ്ഞൾ, ഇലമ്പിപുളി, പപ്പായ, പീച്ചിങ്ങ,ചേന, ചേമ്പ്, വിവിധയിനം മുളകുകൾ, വാഴപ്പിണ്ടി, വാഴചുണ്ട്,ചെടികൾ,തതുടങ്ങിയ അമ്പതോളം ഉല്പന്നങ്ങൾ ചന്തയിൽ വിപണനത്തിന് ഒരുക്കിയിരുന്നു.500-ൽ പരം വിദൃാർത്ഥികൾ ചന്ത സന്ദർശിക്കാനും ഉല്പന്നങ്ങൾ വാങ്ങാനുമെത്തിയിരുന്നു.അദ്ധൃാപകരും പുറത്തു നിന്നെത്തിയവരും ചന്തയിൽ പങ്കാളികളായി.
എല്ലായാഴ്ചയും ആദൃത്തെ കോളേജ് പ്രവൃത്തി ദിനത്തിലാണ് വിദൃാർത്ഥികളുടെ സ്നേഹചന്ത പ്രവർത്ഥിക്കുന്നത്. കോളേജിലെമസുവോളജി വിഭാഗം വിദൃാർത്ഥികളാണ് ആഴ്ചവട്ടം ചന്ത സംഘടിപ്പിച്ചത്.
സുവോളജി ഡിപ്പാർട്ട്മെന്റ് മേധാവി പ്രിയ തോമസ്,അദ്ധൃാപകനായ വരുൺ ജോളി, വിദൃാർത്ഥികളായ ജിലു ജോജി,ജോതിസ് തോമസ്,എന്നിവർ സ്നേഹ ചന്തക്ക് നേതൃത്വം നല്കി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.