Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ഭാര്യയ്ക്ക് രഹസ്യമായി മൊബൈല്‍ ഫോണ്‍; ക്രൂരമായി മര്‍ദിച്ച് കൊന്നു; ഭര്‍ത്താവും സുഹൃത്തുക്കളും അറസ്റ്റില്‍

janmabhumi-ad

Digital Malayali Web Desk October 12, 2021, 01:28 p.m.

നിരവധി കേസുകളിൽ പ്രതിയായ താജുദ്ദീനെ തിങ്കളാഴ്ച അർധരാത്രിയോടെ കോട്ടക്കൽ എസ്.എച്ച്.ഒ എം.കെ ഷാജിയും സംഘവുമാണ്​ കസ്​റ്റഡിയിലെടുത്തത്


കോഴിക്കോട്: ബാലുശ്ശേരി വീര്യമ്ബ്രത്ത് വാടകവീട്ടില്‍ മുപ്പത്തിയൊന്നുകാരി കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവും കൂട്ടാളികളും അറസ്റ്റില്‍. കൊല്ലപ്പെട്ട ഉമ്മുകുല്‍സുവിന്റെ ഭര്‍ത്താവ് എടരിക്കോട് സ്വദേശി താജുദ്ദീന്‍ സുഹത്തുക്കളായ ആദിത്യന്‍ ബിജു (19), ജോയല്‍ ജോര്‍ജ് (19) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാംപ്രതിയായ താജുദ്ദീനെ മലപ്പുറം കൊളത്തൂരില്‍നിന്നാണ് പൊലീസ് തിങ്കളാഴ്ച രാത്രി 10.30ഓടെ അറസ്റ്റുചെയ്തത്.

നിരവധി കേസുകളിൽ പ്രതിയായ താജുദ്ദീനെ തിങ്കളാഴ്ച അർധരാത്രിയോടെ കോട്ടക്കൽ എസ്.എച്ച്.ഒ എം.കെ ഷാജിയും സംഘവുമാണ്​ കസ്​റ്റഡിയിലെടുത്തത്​. ഇയാളെ ബാലുശ്ശേരി പൊലീസിന് കൈമാറും. കൊലപാതകത്തില്‍ താജുദ്ദീനെ സഹായിച്ച സുഹൃത്തുക്കളെ ബാലുശ്ശേരി പൊലീസാണ്​ അറസ്​റ്റ്​ ചെയ്തത്. രണ്ടും മൂന്നും പ്രതികളാണിവര്‍. മര്‍ദനത്തെത്തുടര്‍ന്നുള്ള ആന്തരികരക്തസ്രാവം കാരണമാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

സംഭവ ദിവസം വൈകീട്ട്​ മര്‍ദനമേറ്റ് അവശനിലയിലായ ഉമ്മുകുല്‍സുവിനെ ആശുപത്രിയിലെത്തിക്കാന്‍ ബാലുശ്ശേരിക്ക് സമീപം നന്മണ്ട വീര്യമ്പ്രത്തുള്ള സുഹൃത്തിനെ ഏല്‍പ്പിച്ച് താജുദ്ദീന്‍ കടന്നുകളയുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് മരിച്ച നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ചത്.

താജുദ്ദീൻ ദിവസങ്ങളോളം ഉമ്മുകുല്‍സുവിനെ ക്രൂരമായി മര്‍ദിച്ചിരുന്നു. മര്‍ദനം സഹിക്കവയ്യാതെ യുവതി നേര​േത്ത സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അടുത്തിടെയാണ് താജുദ്ദീ​‍െൻറ വീട്ടിലേക്ക് ഇവരെ കൂട്ടിക്കൊണ്ടുവന്നത്.

യുവതിയുടെ ഫോണ്‍ കണ്ടെത്താനായി നാട്ടിലെ വാടക വീട്ടില്‍വെച്ചും കാറില്‍വെച്ചും ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. താജുദ്ദീനും കുടുംബവും സഞ്ചരിച്ച വാഹനത്തിലെ ഡ്രൈവറാണ് അറസ്​റ്റിലായ രണ്ടാംപ്രതി ആദിത്യന്‍ ബിജു. ആദിത്യന്‍ ബിജുവിനെയും ജോയല്‍ ജോര്‍ജിനെയും പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു.

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick