Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ദിവസങ്ങൾക്കു മുൻപ് വരെ ബലൂൺ വില്പനക്കാരി.. ഇപ്പോൾ നാടറിയുന്ന മോഡൽ : മേക്കോവർ ഫോട്ടോഷൂട്ട് വൈറൽ

janmabhumi-ad

Digital Malayali Web Desk March 11, 2022, 11:18 p.m.

ആണ്ടല്ലൂർ കാവിലെ ഉത്സവത്തിന് ബലൂൺ വിൽക്കാനെത്തിയ പെൺകുട്ടിയാണ് കിസ്ബു


കൊച്ചി:സോഷ്യൽ മീഡിയയിലെ പുതിയ താരമാണ് ബലൂണ്‍ വില്‍പനക്കാരി കിസ്ബു. ഫോട്ടോ ഷൂട്ടിന് മോഡലായി ഒറ്റരാത്രി കൊണ്ട് സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് രാജസ്ഥാനി പെണ്‍കുട്ടിയായ കിസ്ബു.

ആണ്ടല്ലൂർ കാവിലെ ഉത്സവത്തിന് ബലൂൺ വിൽക്കാനെത്തിയ പെൺകുട്ടിയാണ് കിസ്ബു. അച്ഛൻ നേരത്തെ മരണമടഞ്ഞ ഈ പെൺകുട്ടി അവളുടെ അമ്മയായ കാഞ്ചൻ, അമ്മാവനായ ഗോപു എന്നിവർക്കൊപ്പമായിരുന്നു ഉത്സവപ്പറമ്പിൽ എത്തിയിരുന്നത്.

ഇക്കഴിഞ്ഞ ജനുവരി 17നാണ് കിസ്ബുവിന്റെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവം നടന്നത്. അര്‍ജുന്‍ കൃഷ്ണന്‍ എന്ന ഫോട്ടോഗ്രാഫറാണ് കിസ്ബുവിനെ താരമാക്കിയത്. അണ്ടലൂര്‍ കാവ് ഉത്സവത്തിനിടെയാണ് അര്‍ജുന്‍ കിസ്ബുവിനെ കണ്ടത്. തുടര്‍ന്ന് കിസ്ബുവിന്റെ ഫോട്ടോ എടുത്തു. സോഷ്യല്‍ മീഡിയയില്‍ അര്‍ജുന്‍ ചിത്രം പങ്കുവെച്ചതോടെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇതോടെ കിസ്ബുവിന്റെ ഒരു മേക് ഓവര്‍ ഫോട്ടോ ഷൂട്ട് എടുത്താലോ എന്ന് ചിന്തിക്കുകയായിരുന്നു. കിസ്ബുവിന്റെ കുടുംബവുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്കും സമ്മതം. മേക്കപ്പ് ആര്‍ട്ടിസ്റ്റായ രമ്യ പ്രജുലാണ് കിസ്ബുവിന്റെ മേക്ക് ഓവർ നടത്തിയത്. തുടർന്ന് അർജുൻ പകർത്തിയ ചിത്രങ്ങളാണ് വൈറലായത്.

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick