Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


അയിഷയ്ക്ക് പ്രവാസികളുടെ അനുമോദനം

janmabhumi-ad

Digital Malayali Web Desk October 28, 2020, 09:14 p.m.

അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ (നീറ്റ്) കേരളത്തിൽ ഒന്നാം റാങ്ക്


റിയാദ് :അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ (നീറ്റ്) കേരളത്തിൽ  ഒന്നാം റാങ്ക്, ദേശീയ തലത്തിൽ പന്ത്രണ്ടാംറാങ്കും, ഒ.ബി.സിയിൽ ദേശീയ തലത്തിൽ രണ്ടാം റാങ്കും നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കൊയിലാണ്ടി കൊല്ലം കൂട്ടുംമുഖത്ത് എസ്.അയിഷയെ റിയാദ് അല്‍ ആലിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പേരെന്റ്സ് ഗ്രൂപ്പ്  അനുമോദിച്ചു.അൽ മദീന ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡണ്ട് സുലൈമാൻ ഊരകം ഉൽഘാടനം ചെയ്തു, റിയാദ് ഇന്ത്യൻ മീഡിയ ഫോറം വൈസ് പ്രസിഡന്റ്   ജയൻ കൊടുങ്ങല്ലൂർ, സാമൂഹ്യ പ്രവർത്തകരായ ഗഫൂർ കൊയിലാണ്ടി (പ്രസിഡണ്ട്‌ മലബാർ ഡവലപ്പ്മെന്‍റ ഫോറം) സലീം വാലിലപ്പുഴ (പ്രസിഡണ്ട് പ്രവാസി ഫ്രന്‍സ് ഓഫ് ഇന്ത്യ ) അസ്‌ലം പാലത്ത് (ചെയർമാൻ പ്രവാസി ഫ്രന്‍സ് ഓഫ് ഇന്ത്യ) റസ്സൽ കമറുദ്ദീൻ (പ്രവാസി മലയാളി ഫെഡറേഷൻ) എന്നിവർ ആശംസകൾ അർപ്പിച്ചു, ആയിഷക്കുള്ള ഉപഹാരം മഹ്റൂഫില്‍ നിന്നും ഗഫൂർ കൊയിലാണ്ടി  ഏറ്റുവാങ്ങി. അലീം പാഷ സ്വാഗതവും, മഹ്റൂഫ് നന്ദിയും പറഞ്ഞു.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick