Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് പ്രവേശനമില്ല, ലംഘിച്ചാല്‍ 5 കൊല്ലം വരെ ജയില്‍; ചരിത്രം മാറ്റി ഓസ്ട്രേലിയയുടെ പുതിയ നിയമം

janmabhumi-ad

Digital Malayali Web Desk May 01, 2021, 01:03 p.m.

തിരിച്ചെത്തുന്നതിന് മുന്‍പ് ഇന്ത്യയില്‍ 14 ദിവസം ചെലവഴിച്ചിട്ടുണ്ടെങ്കിലാണ് രാജ്യത്ത് കടക്കുന്നതിന് വിലേക്കേര്‍പ്പെടുത്തിയിരിക്കുന്നത്.


സിഡ്‌നി : മേയ് 3 മുതൽ ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് അഞ്ച് വർഷം വരെ ജയിൽ ശിക്ഷ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. കോവിഡ് പ്രതിസന്ധി മറികടക്കാനായെടുത്ത കടുത്ത തീരുമാനത്തിനെതിരെ ഓസ്‌ട്രേലിയയിൽ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.

തിരിച്ചെത്തുന്നതിന് മുന്‍പ് ഇന്ത്യയില്‍ 14 ദിവസം ചെലവഴിച്ചിട്ടുണ്ടെങ്കിലാണ് രാജ്യത്ത് കടക്കുന്നതിന് വിലേക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ചരിത്രത്തില്‍ ആദ്യമായാണ് ഓസ്‌ട്രേലിയ ഇങ്ങനെയൊരു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.വിലക്ക് ലംഘിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ വലിയ തുക  പിഴയോ ലഭിക്കുന്നതാണ്. ഇന്ന്  മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

യാത്ര ചെയ്‌ത ശേഷം വിമാനത്താവളത്തിൽ എത്തുന്നവർക്കെതിരെ വലിയ തുക പിഴയും അഞ്ച് വർഷം വരെ ജയിൽ ശിക്ഷയും ചുമത്താൻ പൊലീസിന്‌ അധികാരം കൊടുത്തതിനെ ന്യായീകരിച്ച് ഓസ്‌ട്രേലിയയുടെ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് രംഗത്തെത്തി.

ഓസ്ട്രേലിയയിലെ ജനങ്ങളുടെ ആരോഗ്യവും ക്വാറന്‍റൈന്‍ സംവിധാനവും കണക്കിലെടുത്താണ് തീരുമാനമെന്നും ഗ്രെഗ് ഹണ്ട് വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് പ്രതിരോധ സംവിധാനങ്ങള്‍ താളം തെറ്റാതിരിക്കാനാണ് കര്‍ശന നിലപാടെന്നും ഗ്രെഗ് പറയുന്നു. മെയ് 15 ശേഷം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടാവുമെന്നും ഗ്രെഗ് വിശദമാക്കി.

അതേസമയം, ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാന സര്‍വ്വീസ് നേരത്തെ തന്നെ ഓസ്ട്രേലിയ റദ്ദ് ചെയ്തിരുന്നു. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick