Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കോൺഗ്രസ് ബൂത്ത് ഏജന്റ് സോമന് പരുക്കേറ്റത് കുടുംബ വഴക്കിനെ തുടർന്ന്; വെളിപ്പെടുത്തലുമായി ഭാര്യ; വീഡിയോ പുറത്തുവിട്ട് സിപിഐഎം പ്രവര്‍ത്തകര്‍

janmabhumi-ad

Digital Malayali Web Desk April 08, 2021, 12:02 p.m.

താനും ഭർത്താവും മകനും മാത്രമുള്ള ഒരു വീട്ടുവഴക്കായിരുന്നു ഇത്. രണ്ട് പാർട്ടിക്കാരെയും ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല. അവർ നിരപരാധികളാണെന്നും ഭാര്യ രാജി വെളിപ്പെടുത്തി.


വോട്ടെടുപ്പ് ദിവസം കായംകുളത്ത് കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് സോമന് പരുക്കേറ്റത് രാഷ്ട്രീയസംഘര്‍ഷത്തില്‍ അല്ലെന്ന് വെളിപ്പെടുത്തലുമായി ഭാര്യ രാജി. സോമന് പരുക്കേറ്റത് കുടുംബ വഴക്കിനെ തുടർന്നാണെന്ന് രാജി പറഞ്ഞു. ഇതിന്റെ വീഡിയോ പ്രാദേശിക സിപിഐഎം പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

താനും ഭർത്താവും മകനും മാത്രമുള്ള ഒരു വീട്ടുവഴക്കായിരുന്നു ഇത്. രണ്ട് പാർട്ടിക്കാരെയും ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല. അവർ നിരപരാധികളാണെന്നും ഭാര്യ രാജി വെളിപ്പെടുത്തി.

തെരഞ്ഞെടുപ്പ് ദിവസം രാത്രി കായംകുളം പുതുപ്പള്ളി 55-ാം നമ്പര്‍ ബൂത്തിലെ ഏജന്റായ സോമന് പരുക്കേറ്റു. തുടർന്ന്, ഇത് രാഷ്ട്രീയസംഘര്‍ഷത്തിലാണെന്ന് തരത്തിൽ വാര്‍ത്തകള്‍ പ്രചരിക്കുകയും രാഷ്ട്രീയ എതിരാളികള്‍ അക്രമിച്ചതാണെന്ന പരാതിയില്‍ പൊലീസ് നടപടിയും സ്വീകരിച്ചിരുന്നു.  

സംഭവത്തെപറ്റി രാജി പറയുന്നത് ഇങ്ങനെ,

”വോട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ സോമനും മകനും മുറി പൂട്ടിയിട്ടതിനെക്കുറിച്ച് സംസാരമായി. പിന്നാലെ തര്‍ക്കത്തിലേര്‍പ്പെട്ടു. മുറിയുടെ താക്കോലിന് വേണ്ടി ഇരുവരും തമ്മിലുള്ള വഴക്ക് അടിപിടിയിലെത്തി. ഇതിനിടെ തന്നെ മര്‍ദ്ദിച്ച് ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ മുള്ളുവേലിയിലേക്ക് സോമന്‍ വീഴുകയായിരുന്നു. അങ്ങനെ പരുക്കേറ്റത്.”

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick