Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


അച്ചായൻസ് ഗോൾഡിൽ സൗജന്യ ഉച്ചഭക്ഷണത്തിന് എത്തിയവർ ഏറ്റുമുട്ടി.ഗുണ്ടാ ആക്രമണത്തിൽ ഭക്ഷണം വാങ്ങാനെത്തിയ യാത്രക്കാരന് പരിക്ക്.

janmabhumi-ad

Digital Malayali Web Desk March 21, 2023, 02:51 p.m.

സൗജന്യ ഉച്ചഭക്ഷണം വാങ്ങനായി നഗരത്തിന് പുറത്തുനിന്ന് വരെ നിരവധി പേരാണ് ഇവിടെ എത്തുന്നത്.


കോട്ടയം: ടിബി റോഡിലുള്ള അച്ചായൻസ് ഗോൾഡിലാണ് ഇന്ന് ഉച്ചയ്ക്ക് സൗജന്യ ഉച്ച ഭക്ഷണത്തിന് എത്തിയ യാത്രക്കാരനെ ഭക്ഷണം വാങ്ങാനെത്തിയ ഗുണ്ടകൾ സംഘം ചേർന്ന് തല്ലിച്ചതച്ചത്. സ്ത്രീകളടക്കം നിരവധി പേർ ക്യൂവിൽ നിൽക്കുമ്പോഴാണ് വാ ക്കേറ്റവും അടിപിടിയും ഉണ്ടായത്.

സൗജന്യ ഉച്ചഭക്ഷണം വാങ്ങനായി നഗരത്തിന് പുറത്തുനിന്ന് വരെ നിരവധി പേരാണ് ഇവിടെ എത്തുന്നത്. സ്ഥിരം ഭക്ഷണം വാങ്ങുന്നവർ കൃവിൽ നിന്നാൽ മതിയെന്നും അല്ലാത്തവർ മാറിനില്ക്കണമെന്നും ഗുണ്ടാസംഘം ആവശൃപ്പെട്ടത് എതിർത്ത യാത്രക്കാരനെയാണ് ഇവർ ആക്രമിച്ചത്.രക്ഷപെട്ട് അച്ചായൻസ് ഗോൾഡിനുള്ളിൽ കയറിയ ഇയാളെ ഗുണ്ടകൾ ഷോപ്പിനുള്ളിൽ കയറിയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.പിന്നീട് അടുത്തുള്ള കടയിൽ കയറി ഇയാൾ സഹായത്തിനായി അപേക്ഷിച്ചു.മൂക്കിൽ നിന്നും വായിൽ നിന്നും രക്തമൊലിപ്പിച്ചാണ് ഇയാൾ പുറത്തു വന്ന് ഓടി രക്ഷപെട്ടത്.

തിരുനക്കര പൂരമായതുകൊണ്ട് പതിവിൽ കവിഞ്ഞ ആൾക്കാരുടെ തിരക്കാണ് സൗജനൃ ഭക്ഷണത്തിനായി ഉണ്ടായത്. സ്ഥിരം ഗുണ്ടകൾ ഇവിടം താവളമാക്കി പുറത്തുനിന്ന് വരുന്നവർക്ക് ഭക്ഷണം കൊടുക്കാതിരിക്കാൻ ഉള്ള ശ്രമങ്ങളാണ് നടത്തുന്നത്. നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കഞ്ചാവ്, മദ്യത്തിന്റ

വിതരണക്കാരായ നിരവധി പേരാണ് ഉച്ചഭക്ഷണ സമയത്ത് ഇവിടെ എത്തി മനപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.ബഹളവും അടിപിടിയും കണ്ടതോടെ പാവങ്ങളായ പലരും ഭക്ഷണം വാങ്ങാതെ മടങ്ങി.

”ദാനധർമ്മം പാപത്തെ ലഘൂകരിക്കുന്നു” എന്ന ബൈബിൾ തിരുവചനമാണ് സൗജനൃഭക്ഷണ വിതരണം പോലുള്ള പല ജീവകാരുണൃപ്രവൃത്തികളുടെയും പിന്നിലുള്ള ചേതോവികാരം.

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News