Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കാമുകിയെ ഭര്‍ത്താവും കാമുകനെ ഭാര്യയും ഉപേക്ഷിച്ചപ്പോള്‍ ഒരുമിച്ച്‌ ജീവിതം; ഔദ്യോഗികമായി വിവാഹം ചെയ്തില്ലെങ്കിലും ഈ ബന്ധത്തില്‍ ഒരു കുട്ടി : വീഡിയോ ചിത്രീകരണം വിലക്കിയിട്ടും അനുസരിക്കാത്തത് പ്രകോപനമായി; യുവാവ് തീ കൊളുത്തിയ 28കാരി മരിച്ചു

janmabhumi-ad

Digital Malayali Web Desk June 10, 2021, 04:17 p.m.

സ്ഥിരമായി ഇന്‍സ്റ്റാഗ്രാമില്‍ മറ്റുള്ളവര്‍ക്കൊപ്പം വീഡിയോ ചെയ്യുന്നതിന് ഷാനവാസ് യുവതിയെ വിലക്കിയിരുന്നു


കൊല്ലം: വഴക്കിനെത്തുടര്‍ന്ന് യുവാവ് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയ യുവതി  മരിച്ച സംഭവത്തിൽ കൂടുതൽ  വിവരങ്ങൾ പുറത്ത്.   ഇടമുളയ്ക്കല്‍ സ്വദേശി ആതിര ആണ് മരിച്ചത്. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയ ഇരുവരും രണ്ടുവര്‍ഷമായി ഒരുമിച്ച്‌ താമസിക്കുകയായിരുന്നു. സമൂഹമാധ്യമത്തില്‍ വീഡിയോ ചെയ്തതിന്റെ പേരില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

സ്ഥിരമായി ഇന്‍സ്റ്റാഗ്രാമില്‍ മറ്റുള്ളവര്‍ക്കൊപ്പം വീഡിയോ ചെയ്യുന്നതിന് ഷാനവാസ് യുവതിയെ വിലക്കിയിരുന്നു. എന്നാല്‍ ഇത് വയ്ക്കാതെ ആതിര വീഡിയോ ചെയ്തതാണ് ഷാനവാസിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച വൈകീട്ട് ഏഴു മണിയോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ഷാനവാസ് ആതിരയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി. ശരീരത്ത് തീ പിടിച്ചതോടെ നിലവിളിച്ചുകൊണ്ട് ആതിര പുറത്തേക്കോടി. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ദേഹത്തു തീ പടര്‍ന്ന് വീട്ടില്‍ ഓടുന്ന ആതിരയെയാണ് കണ്ടത്. തുടര്‍ന്ന് ആതിരയുടെ ശരീരത്തിലെ തീ കെടുത്തി.

ഈ സമയം ഷാനവാസിനും ഗുരുതരമായി പൊള്ളലേറ്റു.  

ഒപ്പം കഴിഞ്ഞിരുന്ന ഷാനവാസ് വഴക്കിനെത്തുടര്‍ന്ന് തന്റെ ദേഹത്ത് മണ്ണണ്ണ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നെന്ന് മരിക്കും മുന്‍പ് ആതിര ഡോക്ടറോടും ബന്ധുക്കളോടും വെളിപ്പെടുത്തി. മരണ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി അഞ്ചല്‍ പൊലീസ് പറഞ്ഞു. നാല്‍പത് ശതമാനത്തോളം പൊള്ളലേറ്റ ഷാനവാസ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഇരുവരും കഴിഞ്ഞ രണ്ട് വര്‍ഷമായി ഒന്നിച്ചായിരുന്നു താമസം. ഇവര്‍ക്ക് മൂന്ന് മാസം പ്രായമായ കുട്ടിയുണ്ട്. ആതിര നേരത്തെ തന്നെ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. അദ്യ വിവാഹത്തില്‍ ഷാനവാസിനും രണ്ട് കുട്ടികളുണ്ട്.

ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് ഇരുവരും ഒരുമിച്ച്‌ താമസിച്ച്‌ തുടങ്ങിയത്. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.  

ആതിര നേരത്തെ ടിക് ടോക്കില്‍ സജീവമായിരുന്നു. സമൂഹമാധ്യമത്തില്‍ ഇപ്പോഴും വീഡിയോകള്‍ ചെയ്തിരുന്നു. മറ്റുചില പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുന്നു എന്ന സംശയത്തെ തുടര്‍ന്ന് ഷാനവാസ് പലപ്പോഴും ആതിരയെ മര്‍ദ്ദിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

കഴിഞ്ഞദിവസം ആതിരയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. ശരീരമാസകലം തീപടര്‍ന്ന് വീടിനുള്ളില്‍ ഓടുന്ന ആതിരയെയാണ് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ അഞ്ചല്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വാഹനത്തിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Editor's Pick