Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture



ലാലേട്ടനെ കണ്ടപ്പോൾ മൊത്തം ഒരു ഷോക്കായിരുന്നു. എങ്കിലും ഒരു ഫോട്ടോ എടുത്തു- ആതിര മാധവ്

janmabhumi-ad

Digital Malayali Web Desk October 14, 2021, 01:34 a.m.

ബി​ഗ് ബ്രദറിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് ആ ചേട്ടൻ പറഞ്ഞതനുസരിച്ചാണ് മോഹൻലാലിനെ കാണാൻ ബാ​ഗ്ലൂർക്ക് പോയത്.


മോഹൻലാലിനെ കാണാനായി ബാം​ഗ്ലൂർ വരെ പോയ സാഹസിക കഥ തുറന്ന് പറയുകയാണ് ആതിര മാധവ്.  എം.ജി ശ്രീകുമാർ അവതരിപ്പിക്കുന്ന അമൃത ടിവിയിലെ പാടാം നേടാം പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് മോഹൻലാലിനെ കാണാനായി ബാം​ഗ്ലൂർ വരെ പോയ സാഹസീക കഥ ആതിര തുറന്ന് പറഞ്ഞത്. ഭർത്താവ് രാജീവ് മേനോനും ആതിരയ്ക്കൊപ്പം പരിപാടിയിൽ പങ്കെടുത്തിരുന്നു. സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായ ഒരു വ്യക്തിയെ പരിചയമുണ്ടായിരുന്നുവെന്നും അദ്ദേഹം വഴിയാണ് മോഹൻലാലിനെ നേരിട്ട് കാണാൻ അവസരം ലഭിച്ചതെന്നും ആതിര പറയുന്നു.

വാക്കുകൾ

‘ഞാൻ ഒരു വലിയ മോഹൻലാൽ ഫാനാണ്. കാണണമെന്ന് പലപ്പോഴും ആ​ഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായ ഒരു ചേട്ടനെ പരിചയമുണ്ടായിരുന്നു. ബി​ഗ് ബ്രദറിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് ആ ചേട്ടൻ പറഞ്ഞതനുസരിച്ചാണ് മോഹൻലാലിനെ കാണാൻ ബാ​ഗ്ലൂർക്ക് പോയത്. അവിടെ എനിക്ക് ഒരു സ്ഥലം പോലും പരിചയമുണ്ടായിരുന്നില്ല. അന്ന് ഭർത്താവായ രാജീവ് ബാ​ഗ്ലൂരിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിർദേശമനുസരിച്ച്‌ കാബ് വിളിച്ചാണ് ലാലേട്ടൻ സിനിമയുടെ ലൊക്കേഷനിലെത്തിയത്. അവിടെ എത്തിയപ്പോൾ ലാലേട്ടനെ നേരിട്ട് കണ്ടപ്പോൾ ഒന്നും സംസാരിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. മൊത്തം ഒരു ഷോക്കായിരുന്നു. എങ്കിലും അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുത്തു. തിരിച്ച്‌ വരും വഴി രണ്ട് മണിക്കൂറോളം ബാ​ഗ്ലൂർ ന​ഗരത്തിലെ ട്രാഫിക്കിൽ കുരുങ്ങുകയും ചെയ്തിരുന്നു

കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥപാത്രമാണ് സുമിത്രയുടെ മകൾ അനന്യയെന്ന ആതിര മാധവ്. വില്ലത്തിയായി എത്തി ഒടുവിൽ അമ്മയിയമ്മയുടെ പ്രിയപ്പെട്ട മരുമകളായി മാറുകയായിരുന്നു. 

Latest Post

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick