Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു; ഒപ്പം താമസിച്ചിരുന്ന യുവാവിനെതിരെ കേസ്

janmabhumi-ad

Digital Malayali Web Desk June 10, 2021, 12:24 p.m.

അഞ്ചല്‍ ഇടമുളക്കല്‍ തുമ്ബി കുന്നില്‍ ഷാന്‍ മന്‍സിലില്‍ ആതിരയാണ് (28) മരിച്ചത്


കൊല്ലം അഞ്ചല്‍ ഇടമുളക്കലില്‍ ടിക്‌ടോക് ചെയ്തതിന് യുവതിയെ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയ സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. അഞ്ചല്‍ ഇടമുളക്കല്‍ തുമ്ബി കുന്നില്‍ ഷാന്‍ മന്‍സിലില്‍ ആതിരയാണ് (28) മരിച്ചത്. തീകൊളുത്തിയ ഷാനവാസിനും പൊള്ളലേറ്റു.

ഇരുവരും തമ്മില്‍ വഴക്കിനെത്തുടര്‍ന്ന് യുവാവ് ആതിരയുടെ ദേഹത്ത് മണ്ണണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നെന്ന് ചികിത്സയ്ക്കിടെ യുവതി ഡോക്ടറോടും ബന്ധുക്കളോടും വെളിപ്പെടുത്തിയതായി അഞ്ചല്‍ പൊലീസ് പറഞ്ഞു.

മരണപ്പെട്ട ആതിരയുടെ വെളിപെടുത്തലിനെ തുടര്‍ന്ന് ഒപ്പം താമസിച്ചിരുന്ന ഷാനവാസിനെതിരെ പോലീസ് കേസെടുത്തു.നാല്‍പത് ശതമാനത്തോളം പൊള്ളലേറ്റ ഷാനവാസ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇരുവരും കഴിഞ്ഞ രണ്ട് വര്‍ഷമായി ഒന്നിച്ചായിരുന്നു താമസം. ഇവര്‍ക്ക് മൂന്ന്‌ മാസം പ്രായമായ കുട്ടിയുണ്ട്. ആതിര വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്.അദ്യ വിവാഹത്തില്‍ ഷാനവാസിനും രണ്ട് കുട്ടികളുണ്ട്. ഒന്നിച്ചു താമസിച്ചിരുന്ന ഇവര്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. അഞ്ചല്‍ സിഐ സൈജു നാഥിന്‍റെ നേതൃത്യത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick