Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


കോൺഗ്രസിലെ നേതൃത്വ മത്സരവും ഗ്രൂപ്പുവഴക്കും, യുവനേതാക്കളുടെ കടക്കല്‍ കത്തിവച്ച് മുന്നണിയെ തന്നെ നശിപ്പിച്ചു, സ്വന്തം കീശ വീര്‍പ്പിച്ച് പാര്‍ട്ടി ദാരിദ്ര്യത്തില്‍, തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയുടെ പ്രസ്ഥാനങ്ങള്‍ പലതും ഓര്‍മ്മയകുമോ?

janmabhumi-ad

Digital Malayali Web Desk May 03, 2021, 05:38 p.m.

വളര്‍ന്നു വരുന്ന കഴിവുറ്റ യുവനേതാക്കളെ ഇനിയും നേതൃനിരയില്‍ എത്തിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് കേരളത്തില്‍ കെട്ടടങ്ങും


കോട്ടയം: കോണ്‍ഗ്രസിന്‍റെ ഇത്തവണത്തെ കൂട്ടത്തോല്‍വി മുന്നണിയെ സംബന്ധിച്ച് പോലും അത്ര അതിശയകരമല്ല. കാരണം കോണ്‍ഗ്രസ് അത് അര്‍ഹിക്കുന്നതും പ്രതീക്ഷിച്ചിരുന്നതുമാണെന്നാണ് പൊതുവേ വിലയിരുത്തല്‍. നേതൃത്വ മത്സരവും ഗ്രൂപ്പുവഴക്കും മുന്നണിയുടെ മുഖമുദ്രയായപ്പോള്‍ കോണ്ഗ്രസ് അനുഭാവികള്‍ പൂര്‍ണ്ണമായും പാര്‍ട്ടിയെ വെറുത്തുതുടങ്ങിയെന്നു പറയാം.  കോണ്‍ഗ്രസിന് ഇനി ഭാവിയില്ലെന്നും മൊത്തത്തില്‍ അഴിച്ചു പണി വേണമെന്ന മുറവിളിയും ഉയര്‍ന്നു തുടങ്ങി.  

രമേശ്‌ ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍ എന്നിവരുടെ കൂട്ട് കെട്ടാണ് പാര്‍ട്ടിയെ ഈ അവസ്ഥയില്‍ എത്തിച്ചതെന്നാണ് മുന്നണിക്കുള്ളില്‍ തന്നെ ആക്ഷേപം. സ്ഥാനാര്‍ഥി നിര്‍ണ്ണയം വളരെ സൂക്ഷ്മവും കൃത്യവും ആണെന്ന് നേതാക്കള്‍ത്തന്നെ പറയുമ്പോഴും പലയിടത്തും പിഴവ് സംഭവിച്ചതായാണ് വിലയിരുത്തല്‍. വനിതാ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതിലും ലതികാ സുഭാഷിന്‍റെ സ്ഥാനര്‍ത്തിത്തം സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളും കോണ്‍ഗ്രസിനെ നല്ല രീതിയില്‍ ബാധിച്ചു. ഏറ്റുമാനൂര്‍ സീറ്റ് എല്‍ ഡി എഫ് കൊണ്ടുപോകാന്‍ കാരണവും ഇത് തന്നെയാണെന്നാണ് വിലയിരുത്തല്‍. ഇടതുമുന്നണിയില്‍ വനിതാ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതും അവരുടെയെല്ലാം വിജയവും കണ്ടു പഠിക്കണമെന്നാണ് സംസാരം. പാര്‍ട്ടിയുടെ നെടുംതൂണായ ഉമ്മന്‍ ചാണ്ടിക്കുപോലും ഭൂരിപക്ഷം നന്നായി കുറഞ്ഞു. മുന്നണി തന്നെ കാലുവാരിയതൊഴിച്ചാല്‍ കഴിവുള്ള യുവനേതാക്കള്‍ ജയിച്ചു എന്നതും ശ്രദ്ധേയമാണ്.

പല യുവ നേതാക്കളും വളര്‍ന്നു വരാതിരിക്കാന്‍ നേതൃസ്ഥാനമോ സ്ഥാനര്‍ത്തിത്തമോ നിഷേധിക്കുന്ന മുതിര്‍ന്ന നേതാക്കളുടെ പതിവ് മുന്നണിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. പിജെ ജോസഫിനെ വാഴിച്ച്  ജോസ് കെ മാണിയെ തുരത്തിയതിന്റെ ഫലവും തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ മുന്നണി അറിഞ്ഞു തുടങ്ങി. കേരളാ കൊണ്ഗ്രസ്സിന് ആധിപത്യമുണ്ടായിരുന്ന മധ്യകേരളം ഉള്‍പ്പെടെ ഇടതുമുന്നണിയുടെ കയ്യിലായി. ജോസഫ് വിഭാഗത്തില്‍ നിന്ന് മുന്നണിക്ക്‌ കാര്യമായി ഒന്നും കിട്ടിയതുമില്ല. ജോസിനെ കൈവിട്ടത് ഇടതിന് സഹായം ചെയ്തത് പോലെയുമായി. ഇനിയും ജോസഫ് ഗ്രൂപ്പില്‍ പൊട്ടി ത്തെറിയും കൊഴിഞ്ഞു പോക്കുമല്ലാതെ മറ്റൊന്നും ഉണ്ടാകില്ല. ഇപ്പോള്‍ തന്നെ ഗ്രൂപ്പിനുള്ളില്‍ തമ്മിലടി രൂക്ഷമാണ് . ഇതോടെ ജോസഫ് ഗ്രൂപ്പും ഇല്ലാതാകുന്ന സ്ഥിതിയുണ്ടാകും.  

40 വര്‍ഷത്തിനിടെ ഇങ്ങനെയൊരു തുടര്‍ഭരണം പ്രതിപക്ഷത്തിന്റെ കഴിവുകേടാണെന്നും തെളിഞ്ഞിരിക്കുന്നു. സ്വര്‍ണ്ണ ക്കടത്ത് ഉള്‍പ്പെടെ നിരവധി ഗുരുതര ആരോപണങ്ങള്‍ ഉണ്ടായിട്ടും അതിനെതിരെ പ്രതിപക്ഷ നേതാവിന്റെ ആരോപണം അല്ലാതെ അത് തെളിയിക്കേണ്ട യാതൊന്നും നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് ഉള്‍പ്പെടെ ഉണ്ടായില്ല. വളരെ തന്ത്രപരമായി ഇതിനെയെല്ലാം നേരിടാനും ജനപിന്തുണ നേടാനും പിണറായി സര്‍ക്കാരിനുള്ള കഴിവിനെയാണ് ജനം ഇപ്പോള്‍ പുകഴ്ത്തുന്നത്. കോണ്‍ഗ്രസ് അനുഭാവികള്‍ക്ക് പോലും തോറ്റത്തില്‍ ദുഃഖമില്ലാത്ത അവസ്ഥ. സ്ഥാനമാനങ്ങള്‍ കൊടുത്ത് മുതിര്‍ന്നവരെയെല്ലാം തൃപ്തി പ്പെടുത്തുന്നതല്ലാതെ ഗ്രൂപ്പിനുള്ളില്‍ പാര്‍ട്ടിയെ വളര്‍ത്താനുള്ള യാതൊരു പ്രവര്‍ത്തനവുമില്ല. വളര്‍ന്നു വരുന്ന കഴിവുറ്റ യുവനേതാക്കളെ ഇനിയും നേതൃ നിരയില്‍ എത്തിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് കേരളത്തില്‍ കെട്ടടങ്ങും എന്നാണ് പൊതുവേ വിലയിരുത്തല്‍. പ്രതിപക്ഷത്തുള്‍പ്പെടെ സംസാരിക്കാന്‍ കഴിവുള്ള യുവനേതാക്കളെ എത്തിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്ന് പാഠം പഠിച്ചില്ലന്നു മാത്രമല്ല, കഴിവുകെട്ട ഡി സി സി പ്രസിഡണ്ടുമാരെ മാറ്റുകപോലും ചെയ്യാതെയാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്.പല ജില്ലകളിലും ദുർബലമായ ഈ പാർട്ടി  സംവിധാനം പരാജയത്തിന് ആക്കും കൂട്ടുകയായിരുന്നു.

മാത്രമല്ല സ്വന്തം കീശ വീര്‍പ്പിക്കാനുള്ള ഉപാധിയായി മാത്രം പദവികള്‍ ദുരുപയോഗം ചെയ്യുന്നു എന്ന കടുത്ത ആക്ഷേപവും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്നു തുടങ്ങിയിട്ട് നാളേറെയായി. തോല്‍വി കൂടി നേരിട്ടതോടെ ദാരിദ്ര്യത്തില്‍ മുങ്ങിയ  പാര്‍ട്ടിയുടെ പ്രസ്ഥാനങ്ങള്‍ പലതും ഇല്ലാതാകുന്ന അവസ്ഥയാണെന്നതും ശ്രദ്ധേയമാണ്. ചാനലും പത്രവും ഉള്‍പ്പെടെയുള്ളവ ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാനാവാതെ കഷ്ടതയിലാണ്. അതിലെ ഫണ്ടുകള്‍ പോലും നേതാക്കന്മാരുടെ കീശയിലേക്ക് പോകുന്നതായും ജീവനക്കാര്‍ക്ക് വേലക്ക് കൂലിയില്ലെന്നതും നാളുകളായുള്ള പരാതിയാണ്. സ്വന്തം കാര്യത്തിനായി പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യുന്ന നേതൃത്വത്തെ ജനം പൂര്‍ണ്ണമായി വെറുത്തു എന്നതിനു തെളിവാണ് തെരഞ്ഞെടുപ്പുഫലം .

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick