Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല: അസമില്‍ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച പിരിച്ചുവിട്ടു

janmabhumi-ad

Digital Malayali Web Desk May 07, 2021, 02:49 p.m.

എട്ട് മുസ്ലിം സ്ഥാനാര്‍ത്ഥികളെ ബി.ജെ.പിയും കുറച്ചുപേരെ സഖ്യകക്ഷികളായ അസം ഗണപരിഷത്തും യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടിയും മത്സരരംഗത്തിനായികളത്തിലാറാക്കിയിരുന്നു. എന്നിട്ടും, ഒരു സ്ഥാനാര്‍ത്ഥി പോലും ജയിച്ചില്ല


ന്യൂദല്‍ഹി: അസം തെരഞ്ഞെടുപ്പില്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിക്കാന്‍ കഴിയാത്തതിനെ തുടർന്ന്  സംസ്ഥാനത്തെ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച പിരിച്ചുവിട്ടു.

മുസ്‌ലിം ഭൂരിപക്ഷ മേഖലകളായ പടിഞ്ഞാറന്‍ അസം, ഉത്തര, മധ്യ അസം എന്നിവിടങ്ങളില്‍ എട്ട് മുസ്ലിം സ്ഥാനാര്‍ത്ഥികളെ ബി.ജെ.പിയും കുറച്ചുപേരെ സഖ്യകക്ഷികളായ അസം ഗണപരിഷത്തും യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടിയും മത്സരരംഗത്തിനായികളത്തിലാറാക്കിയിരുന്നു. എന്നിട്ടും, ഒരു സ്ഥാനാര്‍ത്ഥി പോലും ജയിച്ചില്ല. 31 മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് 16, എ.ഐ.യു.ഡി.എഫ് 15 വീതം സീറ്റുകളില്‍ വിജയിച്ചു.

ബി.ജെ.പിക്ക് ലഭിച്ച 60 സീറ്റടക്കം എന്‍.ഡി.എ സഖ്യം 75 സീറ്റ് നേടി അധികാരം നിലനിര്‍ത്തിയെങ്കിലും ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാകാതിരുന്നത് വിവാദങ്ങൾക്ക് വനഴിയിരൊരുക്കിയിരുന്നു. സ്ഥിതിഗതികളെ പറ്റി വിശദമായി പഠിച്ച ശേഷം സംഘടന പുന:സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

ബംഗാളിലെ തോല്‍വി ബി.ജെ.പിയില്‍ ഭിന്നതക്ക് കാരണമായിട്ടുണ്ട്. ബംഗാള്‍ ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളെ വിമര്‍ശിച്ചുകൊണ്ട് ബംഗാള്‍ ബി.ജെ.പി മുന്‍ അധ്യക്ഷനും മുന്‍ ത്രിപുര, മേഘാലയ ഗവര്‍ണറുമായ തഥാഗത റോയി രംഗത്തെത്തിയിരുന്നു.

"മുതിര്‍ന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയവര്‍ഗിയ, സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്, നേതാക്കളായ ശിവ് പ്രകാശ്, അരവിന്ദ് മേനോന്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെയും സല്‍പേര് കളഞ്ഞെന്നും രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയുടെ പേര് നശിപ്പിച്ചു. ഇവര്‍ പാര്‍ട്ടി ആസ്ഥാനത്തും പഞ്ചനക്ഷത്ര ഹോട്ടലിലും ഇരുന്ന് തൃണമൂലില്‍നിന്നെത്തുന്ന മാലിന്യങ്ങള്‍ക്ക് സീറ്റ് വിതരണം ചെയ്യുകയായിരുന്നു. 

ബി.ജെ.പിയില്‍നിന്ന് രണ്ടു തരത്തില്‍ പലായനം ഉണ്ടാകുമെന്നാണ് താന്‍ ഭയപ്പെടുന്നതെന്ന് തഥാഗത പറഞ്ഞു. തൃണമൂലില്‍നിന്നു വന്ന മാലിന്യങ്ങള്‍ ആദ്യം തിരിച്ചുപോകും. പാര്‍ട്ടിതലത്തില്‍ പരിഷ്‌കരണങ്ങള്‍ ഉണ്ടാകുന്നില്ലെന്നു കണ്ടാല്‍ രണ്ടാംഘട്ടത്തില്‍ അണികളും പാര്‍ട്ടിവിടും. അതോടെ ബംഗാളില്‍ ബി.ജെ.പിയുടെ അവസാനമാകും" - തഥാഗത റോയി ട്വീറ്റ് ചെയ്തു.

ബംഗാളില്‍ നൂറിന് മുകളില്‍ സീറ്റുകൾ ലഭിക്കുമെന്ന അവകാശവാദങ്ങൾ മുഴക്കിയെങ്കിലും 75 സീറ്റുകളാണ് ബി.ജെ.പിക്ക്  നേടാനായത്

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick