Digital Malayali Web Desk November 12, 2020, 05:01 p.m.
മാവോയിസ്റ്റ് ഒളിത്താവളങ്ങളിലേക്കുള്ള അരുന്ധതി റോയിയുടെ യാത്രകളെ കുറിച്ച് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട് എന്നാണ് വിമര്‍ശനം
കോട്ടയം: എബിവിപിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ പുസ്തകം എംഎ ഇംഗ്ലീഷ് സിലബസ്സില്‍ നിന്ന് തമിഴ് നാട് മനോന്മണ്യം സുന്ദരനാര്‍ യൂണിവേഴ്സിറ്റി പിന്‍വലിച്ചു. അരുന്ധതി റോയിയുടെ ‘വാക്കിംഗ് വിത്ത് ദ കോമ്രേഡ്’ എന്ന പുസ്തകമാണ് എബിവിപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് നീക്കം ചെയ്തത്.
ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിഭാഗത്തിന്റെ സിലബസില്‍ നിന്നുമാണ് ബുക്ക് നീക്കം ചെയ്തിരിക്കുന്നത്. മാവോയിസ്റ്റ് ഒളിത്താവളങ്ങളിലേക്കുള്ള അരുന്ധതി റോയിയുടെ യാത്രകളെ കുറിച്ച് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട് എന്നാണ് വിമര്‍ശനം ഉയരുന്നത്. 2017ലാണ് പുസ്തകം സിലബസില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഒരാഴ്ച്ച മുമ്പാണ് പുസ്തകം സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സംഘ പരിവാര്‍ അനുയായികള്‍ രംഗത്തെത്തുന്നത്.
പുസ്തകത്തില്‍ അരുന്ധതി റോയ് മാവോയിസ്റ്റുകളെ ഉയര്‍ത്തി കാണിക്കുന്നെന്ന ആരോപണം ഉയരുകയും യുണിവോഴ്സിറ്റിക്ക് നോട്ടീസ് ലഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്
സിലബസില്‍ നിന്നും പസ്തകം നീക്കം ചെയ്യാന്‍ തീരുമാനം ഉണ്ടായതെന്നാണ് യുണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ കെ പിച്ചുമണി ദി ഹിന്ദു പത്രത്തോട് പറഞ്ഞത്. എബിവിപിയെ കൂടാതെ വിവിധ വിഭാഗങ്ങളില്‍ നിന്നും പുസ്തകം പിന്‍വലിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നതായും വൈസ് ചാന്‍സിലര്‍ പറഞ്ഞു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.