Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


അരിക്കൊമ്പന്റെ ഇപ്പോഴത്തെ വിളയാട്ടം വരുത്തി വച്ച വിനയോ? കൊമ്പന്‍ മനുഷ്യജീവന് ഭീഷണിയാകുമ്പോള്‍ ആന പ്രേമികൾക്ക് പറയാനുള്ളതെന്ത്? കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതെ ജാഗ്രതയോടെ തമിഴ്നാട്,മയക്കുവെടി ദൗതൃം നാളെ?

janmabhumi-ad

Digital Malayali Web Desk May 27, 2023, 05:56 p.m.

അരിക്കൊമ്പന്റെ ഇപ്പോഴത്തെ വിളയാട്ടം വരുത്തി വച്ച വിനയോ? കൊമ്പന്‍ മനുഷ്യജീവന് ഭീഷണിയാകുമ്പോള്‍ ആന പ്രേമികൾക്ക് പറയാനുള്ളതെന്ത്? കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതെ ജാഗ്രതയോടെ തമിഴ്നാട്,മയക്കുവെടി ദൗതൃം നാളെ?


കോട്ടയം: ചിന്നക്കനാലില്‍ രാത്രിയില്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങിയിരുന്ന അരികൊമ്പനെ മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്ന് വിട്ടതിന് ശേഷം ഇന്നലെ വിറളിപിടിച്ച സ്ഥതിയിലാണ് പട്ടാപകല്‍ കമ്പം ടൗണില്‍ എത്തിയത്. അരിക്കൊമ്പന്‍ വീണ്ടും ചിന്നക്കനാലിലേക്ക് മടങ്ങിയെത്തുമോയെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് കമ്പം ടൗണില്‍ ഭീതിപരത്തിയത്. ഇപ്പോഴത്തേത് വരുത്തി വച്ച ദുരന്തമായാണ് വിലയിരുത്തപ്പെടുന്നത്. അതിരു കവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിതെന്നാണ് വനംമന്ത്രി എ കെ ശശീന്ദ്രൻ പറയുന്നത്. അരിക്കൊമ്പന്‍ മനുഷ്യജീവന് ഭീഷണിയാകുമ്പോള്‍  ആന പ്രേമികൾക്ക് പറയാനുള്ളതെന്താണെന്ന ചോദ്യമാണ് ജനങ്ങള്‍ക്കും ചോദിക്കാനുള്ളത്.

അതേസമയം അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പിന്റെ ഉത്തരവിറങ്ങിയിട്ടുണ്ട് . അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്നാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്. ഇനിയും ജനവാസ മേഖലയിൽ ഇറങ്ങിയാൽ മനുഷ്യജീവന് ഭീഷണിയാകും. മേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്നും 1972 ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റുമെന്നും ഉത്തരവില്‍ പറയുന്നു. കൊമ്പനെ പിടികൂടി മേഘമലയിലെ വെള്ള മലയിലെ വരശ്നാട് താഴ്വരയിലേക്ക് മാറ്റാനാണ് നീക്കം. കമ്പത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച 20 പേർക്കെതിരെ പൊലീസ് കേസെടുത്തു.

നാളെ അതിരാവിലെ മയക്കുവെടി വെയ്ക്കാനാണ് സാധ്യത. നിലവിൽ കമ്പം ബൈപാസിന് സമീപമുള്ള തെങ്ങിൻതോപ്പിലാണ് ആനയുള്ളത്. ശ്രീവില്ലി പുത്തൂർ - മേഘമലെ ടൈഗർ റിസർവിന്‍റെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിനാണ് ദൗത്യ ചുമതല. നാളെ അതിരാവിലെ ദൗത്യം തുടങ്ങുക. സംഘത്തിൽ 3 കുങ്കിയാനകൾ, പാപ്പാന്മാർ, ഡോക്ടർമാരുടെ സംഘം, വിവിധ സേനാവിഭാഗങ്ങൾ എന്നിവര്‍ ഉണ്ടാകും. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവരാണ് മിഷൻ അരിക്കൊമ്പന് നേതൃത്വം നൽകുക. അതേസമയം, ആന ഇപ്പോഴത്തെ നിലയിൽ നിന്ന് മാറാതെ നോക്കും. അതിനിടെ, കൊമ്പന് വനംവകുപ്പ് ഭക്ഷണം എത്തിച്ച് നല്‍കി. തെങ്ങോല, വാഴ വെള്ളം എന്നിവയാണ് എത്തിച്ചത്. 

അതേസമയം വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാൻ ജോസ് കെ. മാണി രംഗത്തെത്തി. അരിക്കൊമ്പൻ ദൗത്യം പരാജയപ്പെട്ട പരീക്ഷണമാണെന്ന് ജോസ് കെ മാണി വിമര്‍ശിച്ചു. ഇപ്പോഴത്തേത് വരുത്തിവെച്ച ദുരന്തമാണ്. ആനയെ സ്ഥലം മാറ്റിവിടുന്നത് വിദേശ രാജ്യങ്ങളിലടക്കം പരാജയപ്പെട്ട പരീക്ഷണമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതായും ജോസ് കെ. മാണി വ്യക്തമാക്കി. പരിഭ്രാന്തി സൃഷ്ടിക്കുന്ന ആനകളെ പിടികൂടി മെരുക്കുകയാണ് വേണ്ടത്. ജനവാസ കേന്ദ്രവുമായി ബന്ധപ്പെടാൻ സാധിക്കാത്ത സുരക്ഷാ വലയമുള്ള വന്യജീവി കേന്ദ്രത്തിലേക്ക് ആനയെ മാറ്റണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കുമളി റോസാപ്പൂക്കണ്ടത്ത് രാത്രി ജനവാസ മേഖലയില്‍ എത്തിയ കൊമ്ബനെ വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് തുരത്തിയിരുന്നു. ഇതിന് ശേഷം ഇന്നലെ തമിഴ്‌നാടിന്റെ ലോവര്‍ ക്യാമ്ബ് ഡാം പരിസരത്തെ വനമേഖലയില്‍ ആയിരുന്ന കൊമ്ബൻ പൊടുന്നനെ മേഘമല വഴി കമ്ബം ടൗണില്‍ എത്തുകയായിരുന്നു.

മണിക്കൂറുകളോളം പുളിമര തോപ്പിൽ നിലയുറപ്പിച്ചിരുന്ന ആന പിന്നീട് ജനവാസ മേഖലയിലൂടെ ഓടുകയായിരുന്നു.  ലോവർ ക്യാംപിൽ നിന്നും രാവിലെയാണ് അരിക്കൊമ്പൻ കമ്പത്തെ ജനവാസ മേഖലയിലും ടൗണിലും ഇറങ്ങിയത്. ജനവാസ മേഖലയിലൂടെ അരിക്കൊമ്പൻ പാഞ്ഞോടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കമ്പം ടൗണിൽ അരിക്കൊമ്പൻ ഒരു ഓട്ടോറിക്ഷയും കുത്തി മറിച്ചു. ഇതിൽ ഒരാൾക്ക് പരിക്കുണ്ട്. അരിക്കൊമ്പന്റെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. മേഘമലയില്‍ നിന്നിറങ്ങി ചുരുളിയില്‍ എത്തി പുഴ നീന്തിക്കടന്നാണ് ആന കമ്ബം ടൗണിലേയ്ക്ക് പ്രവേശിച്ചതെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തല്‍. 

കമ്ബം ടൗണില്‍നിന്ന് 88 കിലോമീറ്റര്‍ ദൂരമാണ് ചിന്നക്കനാലിലേക്കുള്ളത്. കഴിഞ്ഞ ദിവസം വനം മേഖലായിരുന്ന അരിക്കൊമ്ബൻ ഇന്ന് കാര്‍ഷിക മേഖലയും കടന്നാണ് കമ്ബം ടൗണിലെത്തിയത്. കഴിഞ്ഞദിവസം രാത്രിയില്‍ നടത്തിയ നീണ്ട സഞ്ചാരം വഴിയാണിത് സാധ്യമായത്. ദേശീയപാത മുറിച്ചുകടന്നാണ് അരിക്കൊമ്ബൻ കമ്ബത്തെത്തിയത്. ഇനി ഒരു ദേശീയപാത കൂടി മുറിച്ചുകടന്നാല്‍ ചിന്നക്കനാലിന് വളരെ അടുത്തെത്തും.

അതേസമയം അരിക്കൊമ്ബനെതിരെ നടപടിയെടുക്കുന്നതിനെതിരേ ആനപ്രേമികള്‍ രംഗത്തെത്തി. ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കേ അരിക്കൊമ്ബനെ പിടിക്കാൻ ശ്രമിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും ആനപ്രേമികള്‍ വ്യക്തമാക്കുന്നു. എന്നാല്‍ കേരള ഹൈക്കോടതി ഉത്തരവ് തമിഴ്‌നാട് സര്‍ക്കാരിന് ബാധകമാകില്ല. അതേസമയം ചെന്നൈ ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവുകള്‍ പാലിച്ചുകൊണ്ടായിരിക്കും തമിഴ്‌നാട് അരിക്കൊമ്പനെതിരെ നടപടിയെടുക്കുക.

കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുമ്ബുതന്നെ അരിക്കൊമ്ബനെ കാട്ടിലേക്ക് നീക്കാനായി ഊര്‍ജിത ശ്രമമാണ് തമിഴ്‌നാട് വനംവകുപ്പ് നടത്തുന്നത്. രണ്ടു സംസ്ഥാനങ്ങളിലെ ഡിഎഫ്‌ഒ മാരും തേനി എസ്‌പി. ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും തേനിയിലുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അരിക്കൊമ്ബനെ പിടികൂടണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ  നിര്‍ദേശിച്ചു. ഇതിനായി എല്ലാ വകുപ്പുകളും സഹകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News