Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പള്ളിയോടത്തില്‍ ഷൂസിട്ടു കയറി ഫോട്ടോഷൂട്ട്! പുലിവാലു പിടിച്ച് സീരിയല്‍ താരം

janmabhumi-ad

Digital Malayali Web Desk September 07, 2021, 12:11 a.m.

ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേള, തിരുവോണത്തോണിക്ക്‌ അകമ്പടി സേവിക്കൽ എന്നീ ആചാരപരമായ കാര്യങ്ങൾക്ക്‌ മാത്രമാണ്‌ പള്ളിയോടങ്ങൾ നീറ്റിലിറക്കുന്നത്‌.


ആറന്മുള ∙ പാദരക്ഷ ധരിച്ച് പള്ളിയോടത്തിൽ ഫോട്ടോഷൂട്ട് നടത്തിയ മോഡലിനെതിരെ പൊലീസിൽ പരാതി. പള്ളിയോടങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും വെല്ലുവിളിച്ച് ചിത്രങ്ങൾ പകർത്തി എന്നാണ് പരാതി.

ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേള, തിരുവോണത്തോണിക്ക്‌ അകമ്പടി സേവിക്കൽ എന്നീ ആചാരപരമായ കാര്യങ്ങൾക്ക്‌ മാത്രമാണ്‌ പള്ളിയോടങ്ങൾ നീറ്റിലിറക്കുന്നത്‌.

ചെങ്ങന്നൂർ പുലിയൂർ സ്വദേശി ഉണ്ണി എന്ന യുവാവിനൊപ്പമാണ് നിമിഷയും മറ്റൊരു യുവതിയും എത്തിയത്. ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള ആനയ്‌ക്കൊപ്പം നിന്ന് ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെയാണ് ഇവർ പള്ളിയോടത്തിൽ കയറി ഫോട്ടോ എടുത്തത്. ഈചിത്രം നവ മാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് പ്രതിഷേധം വ്യാപകമായത്. ആചാരങ്ങൾ പാലിക്കാതെ പള്ളിയോടത്തിൽ കയറിയുള്ള ചിത്രീകരണം വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു എന്നാണ് പ്രധാന പരാതി. നദീതീരങ്ങളോടു ചേർന്ന പള്ളിയോടപ്പുരകളിൽ പോലും ആരും പാദരക്ഷ ഉപയോഗിക്കാറില്ല. പള്ളിയോടപ്പുരകൾ ദേവസങ്കൽപത്തിൽ വിളക്ക് കൊളുത്തി പരിപാവനമായാണു കരുതുന്നത്. സംഭവം വിവാദമായതോടെ സമൂഹമാധ്യമത്തിൽനിന്ന് ചിത്രം നീക്കം ചെയ്തെങ്കിലും നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് പള്ളിയോട കരകളുടെ തീരുമാനം.

അതേസമയം സംഭവം വിവാദമായതോടെ തന്റെ അറിവില്ലായ്മ കൊണ്ടാണ് പള്ളിയോടത്തിൽ ഷൂസിട്ട് കയറിയതെന്ന് സീരിയൽ താരം നിമിഷ പറഞ്ഞു. ആചാര അനുഷ്ഠാനങ്ങൾ ലംഘിക്കണമെന്ന് താൻ മനപൂർവ്വം വിചാരിച്ചിട്ടില്ല. സംഭവത്തിൽ കരക്കാർക്കും വിശ്വാസികൾക്കുമുണ്ടായ പ്രയാസത്തിൽ ക്ഷമ ചോദിക്കുന്നതായും നിമിഷ പറഞ്ഞു. തെറ്റ് മനസിലായതിനെ തുടർന്ന് നിമിഷ നവ മാദ്ധ്യമങ്ങളിൽ നിന്നും പള്ളിയോടത്തിൽ നിൽക്കുന്ന ഫോട്ടോ ഇവർ ഒഴിവാക്കി.

 

 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick